Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് കേസുകളിലെ നിർണായക തീരുമാനങ്ങൾക്ക് പിന്നിലെ സാന്നിധ്യം, ജസ്റ്റിസ് അശോക് ഭൂഷൺ സുപ്രീം കോടതിയിൽ നിന്നും ഇന്ന് വിരമിക്കും

കൊവിഡ് കേസുകളിലെ നിർണായക തീരുമാനങ്ങൾക്ക് പിന്നിലെ സാന്നിധ്യം, ജസ്റ്റിസ് അശോക് ഭൂഷൺ സുപ്രീം കോടതിയിൽ നിന്നും ഇന്ന് വിരമിക്കും
, ഞായര്‍, 4 ജൂലൈ 2021 (10:18 IST)
സുപ്രീം കോടതി ജസ്റ്റിസ് അശോക് ഭൂഷൺ ഇന്ന് വിരമിക്കും. കൊവിഡ് ബാധിച്ചവർക്ക് കേന്ദ്ര-സംസ്ഥാനസർക്കാരുകൾ ധനസഹായം നൽകണമെന്നും കൊവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നതിൽ സുപ്രധാന നിർദേശവും നൽകിയാണ് അശോക് ഭൂഷണിന്റെ പടിയിറക്കം.
 
കൊവിഡ് കേസുകളിലെ മനുഷ്യത്വപരമായ ഇടപെടലുകളാണ് അശോക് ഭൂഷണെ വാർത്തകളിൽ നിർത്തിയത്. മഹമാരി കാലത്ത് രാജ്യാത്തെ ജനങ്ങളെ ചേർത്ത് പീക്കുന്ന വിധികളായിരുന്നു അശോക് ഭൂഷണിന്റേത്. കൊവിഡ് ബാധിച്ച് മരിച്ച ആളുകളുടെ കുടുംബത്തിന് ധനസഹായത്തിന് അർഹതയുണ്ടെന്നും മരണ സർട്ടിഫിക്കറ്റ് നൽകുന്നതിലെ കുഴപ്പങ്ങൾ പരിഹരിക്കണമെന്നുള്ളതുമായ വിധികൾ ലക്ഷക്കണക്കിന് കുടുംബങ്ങൾക്കാണ് ആശ്വാസം നൽകിയത്.
 
ലോക്ക്ഡൗണിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്കുള്ള യാത്രയ്ക്കും ഭക്ഷണത്തിനുമടക്കം വിധി പ്രസ്ഥാവിച്ചു. മൊറട്ടോറിയൽ കാലയളവിൽ കൂട്ടുപലിശയോ പിഴപലിശയോ ഈടാക്കരുതെന്നും വിധി നൽകി. അയോദ്ധ്യ തർക്ക ഭൂമിക്കേസ്‌, മറാത്ത സംവരണം, ദയാ വധം തുടങ്ങി ചരിത്രപരമായ വിധികളുടെ ഭാഗമാവാനും അശോക് ഭൂഷണിനായി.
 
 ശബരിമല പുനഃപരിശോധന ഹർജിയുമായി ബന്ധപ്പെട്ട ഒൻപത് അംഗ വിശാല ബെഞ്ചിലും അശോക് ഭൂഷൺ അംഗമായിരുന്നു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തലസ്ഥാനത്ത് പെട്രോൾ വില 101.43 രൂപ, ഇന്നും വർധനവ്