കര്‍ണാടകയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം കോണ്‍ഗ്രസിനൊപ്പം! അപ്പോള്‍ സിപിഎമ്മിന്റെ സീറ്റുകളോ?
നാവ് പിഴച്ച് യെച്ചൂരി; വോട്ട് കോണ്‍ഗ്രസിന് പോകാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം?
Publish Date: Sat, 31 Mar 2018 (07:44 IST)
Updated Date: Sat, 31 Mar 2018 (07:45 IST)
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുകയാണ് സിപിഎമ്മിന്റെ ഉദ്ദേശ്യമെന്ന് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ബിജെപി ഉള്‍പ്പെടെയുള്ള വര്‍ഗീയ ശക്തികളെ തുരുത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ഇതിനായി കോണ്‍ഗ്രസിനെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം ഇന്നലെ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍, ബിജെപിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സിപിഎം വെട്ടിലായിരിക്കുകയാണ്. സീതാറാം യെച്ചൂരിയുടെ വാക്കുകള്‍ അവര്‍ക്ക് തന്നെ തിരിച്ചു കൊത്തിയിരിക്കുകയാണ്. അമളി പറ്റിയെന്ന് മനസ്സിലായ യെച്ചൂരി വാര്‍ത്ത സമ്മേളനത്തിനിടെ തന്നെ യെച്ചൂരി തന്റെ വാക്കുകള്‍ തിരുത്തി. സിപിഎം മത്സരിക്കാത്ത സീറ്റുകളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നാണ് പറഞ്ഞതെന്ന് അദേഹം വിശദമാക്കി.
കീഴാറ്റൂരില്‍ വയല്‍കിളികള്‍ നടത്തുന്ന സമരം കേരളത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് യെച്ചൂരി വ്യക്തമാക്കി. സിപിഎം സംസ്ഥാന കമ്മറ്റിയും സര്‍ക്കാരും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുമെന്നും അദേഹം പറഞ്ഞു.