Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; എല്‍പിജി സിലിണ്ടറിന്റെ വില 60 രൂപ വര്‍ദ്ധിപ്പിച്ചു

Setback for domestic consumers
ന്യൂഡല്‍ഹി:  ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില 14.2 കിലോഗ്രാം സിലിണ്ടറിന് 60 രൂപ വര്‍ദ്ധിപ്പിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്. ഇതോടൊപ്പം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വിലയും 115 രൂപ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വില വര്‍ധനവ് മാര്‍ച്ച് 7 ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. വാണിജ്യ സിലിണ്ടറുകളുടെ വിലയിലെ വര്‍ദ്ധനവ് ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ചെറുകിട വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് തിരിച്ചടിയാകും.
 
ഡല്‍ഹിയില്‍ 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വില 853 രൂപയില്‍ നിന്ന് 913 രൂപയായി ഉയര്‍ന്നു. മുംബൈയില്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ പുതിയ നിരക്ക് ഇപ്പോള്‍ 912.50 രൂപയാണ്. നേരത്തെ ഇത് 852.50 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ വില 879 രൂപയില്‍ നിന്ന് 930 രൂപയായും ചെന്നൈയില്‍ 868.50 രൂപയില്‍ നിന്ന് 928.50 രൂപയായും വര്‍ദ്ധിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സില്‍വര്‍ലൈന്‍ ഡിപിആര്‍ പരിഷ്‌കരിക്കാന്‍ കെ-റെയിലിനോട് ആവശ്യപ്പെട്ട് റെയില്‍വേ, ബ്രോഡ്‌ഗേജ് മോഡല്‍ നിര്‍ദ്ദേശിച്ചു