Webdunia - Bharat's app for daily news and videos

Install App

ബുരാരിക്ക് സമാനമായി മറ്റൊന്നുകൂടി; രണ്ട് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ച നിലയിൽ

ബുരാരിക്ക് സമാനമായി മറ്റൊന്നുകൂടി; രണ്ട് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ച നിലയിൽ

Webdunia
ചൊവ്വ, 31 ജൂലൈ 2018 (10:43 IST)
റാഞ്ചിയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ച നിലയിൽ. റാഞ്ചി അര്‍സാന്ദെ മേഖലയിലാണ് സംഭവം. റിട്ട. റെയില്‍വെ ജീവനക്കാരനായ ശശികുമാര്‍ ഝാ (65) ഭാര്യ ഗായത്രി ദേവി, മക്കളായ ദീപക്, രൂപേഷ്, ദീപകിന്റെ ഭാര്യ സോണി, ഇവരുടെ മക്കളായ ഒരുവയസുകാരന്‍ ജഗു, ആറു വയസുകാരി ഋഷിതി എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
വാടക വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് ദീപകിനേയും രൂപേഷിനേയും കണ്ടത്തിയത്. മറ്റുള്ള അഞ്ചു പേരെ അടുപ്പിച്ചിട്ട  രണ്ടു കട്ടിലുകളിൽ പുതപ്പു കൊണ്ട് മൂടിയ നിലയിലുമാണ് കണ്ടെത്തിയത്. മറ്റുള്ളവരെ കൊലപ്പെടുത്തിയതിന് ശേഷം രൂപേഷും ദീപകും തൂങ്ങിമരിച്ചതായിരിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.
 
ദീപക്കിന്റെ മകളുടെ സ്കൂൾ വാൻ രാവിലെ കുട്ടിയെ വിളിക്കാനായി വീട്ടിലെത്തിയിരുന്നു. വീട്ടില്‍ ആളനക്കമില്ലാതിരുന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരണം പുറത്തുവന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമേ മരണകാരണം കൃത്യമായി പറയാനാകുവെന്നും റാഞ്ചി സീനിയര്‍ എസ്.പി. അനീഷ് ഗുപത് പറഞ്ഞു. ഡൽഹിയിലെ ബുരാരിയിൽ 11 അംഗകുടുംബം കൂട്ട ആത്മഹത്യ ചെയ്ത് ആഴ്ചകൾക്കിപ്പുറമാണു സമാനമായ മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞങ്ങളുണ്ട്'; അന്‍വറിനു കോണ്‍ഗ്രസിന്റെ താക്കീത്

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് കാസര്‍ഗോട്ട് തുടക്കം, മെയ് 23ന് തിരുവനന്തപുരത്ത് സമാപനം

അടുത്ത ലേഖനം
Show comments