Select Your Language

Notifications

webdunia
webdunia
webdunia
Thursday, 17 April 2025
webdunia

റാഞ്ചിയിൽ രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ച നിലയില്‍

വാർത്ത
, തിങ്കള്‍, 30 ജൂലൈ 2018 (16:36 IST)
റാഞ്ചി: രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. റാഞ്ചിയിൽ കാൻ‌കെയിൽ തിങ്കളാഴ്ചയാണ് സംഭവം. ദീപക് കുമാർ ജാഹ് എന്നയായാളെയും കുടുംബത്തെയുമാണ് മരിച്ച നിലയിൽകണ്ടെത്തിയത് എന്ന് പൊലീസ് പറയുന്നു. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. 
 
ദീപക് കുമാറിന്റെ മാതാപിതാക്കളും സഹോദരനും ഭര്യയും രണ്ട് കുട്ടികളുമാണ് മരിച്ച നിലയിൽ കണ്ടെത്തിയ മറ്റുള്ളവർ. എന്നാൽ ഇവരുടെ പേരുകൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല. ദീപക് കുമാറും സഹോദരനും ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു, മറ്റുള്ളവരെ കിടക്കയിൽ മരിച്ചു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. 
 
പ്രാഥമിക അന്വേഷണത്തിൽ അത്മഹത്യയാണ് എന്ന നിഗമനത്തിലാണ് എത്തിച്ചേർന്നിരിക്കുന്നത് എന്ന് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് അനിസ് ഗുപ്ത പറഞ്ഞു. ആ‍ത്മഹത്യ കുറിപ്പോ മരനത്തെ കുറിച്ച് സൂചന നൽകുന്ന മറ്റെന്തെങ്കിലുമോ വീട്ടിൽ നിന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കി ഡാം നിറയുന്നു; ജലനിരപ്പ് 2394.80 അടിയായി