Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൗമാരക്കാര​ന്റെ തലയറുത്ത്​ പൊലീസ്​ സ്​റ്റേഷനിലേക്ക്​ വലിച്ചെറിഞ്ഞു; സുഹൃത്ത് അറസ്‌റ്റില്‍

പുതുച്ചേരിയില്‍ പതിനേഴുകാരന്റെ തലയറുത്ത് പൊലീസ് സ്റ്റേഷനു മുന്നില്‍ ഉപേക്ഷിച്ചു

കൗമാരക്കാര​ന്റെ തലയറുത്ത്​ പൊലീസ്​ സ്​റ്റേഷനിലേക്ക്​ വലിച്ചെറിഞ്ഞു; സുഹൃത്ത് അറസ്‌റ്റില്‍
കടലൂർ , വ്യാഴം, 11 മെയ് 2017 (12:00 IST)
പുതുച്ചേരിയിൽ പതിനേഴുകാരന്റെ ശരീരം വെട്ടിനുറുക്കി ശേഷം തലയറുത്ത് പൊലീസ്​ സ്​റ്റേഷനിലേക്ക്​ വലിച്ചെറിഞ്ഞു.

ബുധനാഴ്​ച അർദ്ധരാത്രിയാണ് കവറിലിട്ട യുവാവിന്റെ ചോരയിറ്റു വീഴുന്ന തല സ്‌റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത്​. പുതുച്ചേരി പാതൂര്‍ സ്വദേശി സുവേതനാണ് കൊല്ലപ്പെട്ടത്.

രണ്ടു ബൈക്കുകളിലെത്തിയ രണ്ടുപേർ പൊലീസ് സ്‌റ്റേഷനിലേക്ക് തല വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്​. സംഭവത്തിന് പിന്നിൽ ഗുണ്ടാ സംഘമാണെന്നാണ് നിഗമനം.

കൊല്ലപ്പെട്ട 17 കാര​​ന്റെ മൃതദേഹം പൊലീസ്​ സറ്റേഷന്​ മൂന്നു കിലോമീറ്റർ അകലെ പുതുച്ചേരിയിലുള്ള തടാകത്തിൽ കണ്ടെത്തി. തടാകത്തി​​ന്റെ പരിസരത്താണ്​കൊലപാതകവും നടന്നിരിക്കുന്നതെന്ന്​ പൊലീസ്​ പറഞ്ഞു. പുതുച്ചേരിയിലുണ്ടായ മറ്റൊരു കൊലപാതകകേസിലെ പ്രതിയാണ്​ കൊല്ലപ്പെട്ട യുവാവ്.

അന്വേഷണത്തില്‍ സുവേതന്‍റെ സുഹൃത്ത് വിനോദ് അറസ്റ്റിലായി. ഇവര്‍ തമ്മിലുള്ള വിരോധമാണ് വധത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം തമിഴ്നാട്, പുതുച്ചേരി പൊലീസ് സംയുക്തമായി തുടങ്ങി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കര്‍ണ്ണനെ കണ്ടവരുണ്ടോ ?; പൊലീസ് നാടാകെ പരക്കം പായുന്നു - പിടികൊടുക്കാതെ ഹൈക്കോടതി ജഡ്ജി