Webdunia - Bharat's app for daily news and videos

Install App

കന്യാസ്‌ത്രീയെ പീഡിപ്പിച്ച സംഭവം; ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ ചോദ്യം ചെയ്‌തു, അറസ്‌റ്റ് ഉടൻ ഇല്ല

കന്യാസ്‌ത്രീയെ പീഡിപ്പിച്ച സംഭവം; ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ ചോദ്യം ചെയ്‌തു, അറസ്‌റ്റ് ഉടൻ ഇല്ല

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (08:55 IST)
കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്‌തു. എന്നാൽ ബിഷപ്പിന്റെ അറസ്‌റ്റ് ഉടൻ ഉണ്ടാകില്ല. കഴിഞ്ഞ ദിവസമായിരുന്നു ബിഷപ്പിനെതിരെ നാല് വൈദികരുടെ മൊഴി ഉണ്ടായിരുന്നത്. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കണമെന്നറിയിച്ച അന്വേഷണ സംഘം ബിഷപ്പിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. 
 
കുറവിലങ്ങാട്ടെ മഠത്തിൽ പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന തീയതികളിൽ വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി വളരെ നാടകീയ രംഗങ്ങളായിരുന്നു ഇന്നലെ ബിഷപ്പ് ഹൗസിന് മുന്നിൽ നടന്നത്. അഞ്ച് മണിക്കൂർ കാത്തിരുന്ന അന്വേഷണസംഘം, ബിഷപ്പ് എത്തും വരെ മറ്റ് വൈദികരില്‍നിന്നു മൊഴിയെടുക്കാനുണ്ടായിരുന്നുവെന്ന വിശദീകരണമാണു നൽകിയത്. 
 
ബിഷപ്പിനെതിരെ മറ്റ് കന്യാസ്‌ത്രീകളും ഇതിന് മുമ്പ് മൊഴി നൽകിയിരുന്നു. ഇന്നലെ രാത്രി എട്ട് മണിക്കായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ ബിഷപ്പിനെ ചോദ്യം ചെയ്‌തത്. പുലർച്ചെ 4.45 വരെ ചോദ്യം ചെയ്യുകയും മറ്റ് അന്വേഷണ ഉദ്യോഗസ്ഥർ ബിഷപ്പ് ഹൗസിൽ നിന്ന് ശാസ്‌ത്രീയമായ തെളിവുകൾ ശേഖരിക്കുകയും ചെയ്‌തു. അതേസമയം അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും ഏത് പരിശോധനകൾക്കും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തയാറാണെന്നും ബിഷപ്പിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം, അമ്മമാർക്ക് കുഞ്ഞിന്റെ കാര്യം നോക്കാൻ നേരമില്ല: ആദിത്യൻ ജയൻ

ഇന്ത്യ പാക്ക് സംഘര്‍ഷത്തില്‍ അമേരിക്കയുടെ നിലപാടില്‍ മുന്നറിയിപ്പുമായി ഇന്ത്യ; ഇരയേയും വേട്ടക്കാരനേയും ഒരുപോലെ കാണരുത്

പുതിയ മിസൈല്‍ പരീക്ഷണം ബംഗാള്‍ ഉള്‍ക്കടലില്‍; ആന്‍ഡമാനിലെ വ്യോമ മേഖല രണ്ടുദിവസം അടച്ച് ഇന്ത്യ

BJP against Vedan: 'മോദിയെ അധിക്ഷേപിക്കുന്ന വരികള്‍'; റാപ്പര്‍ വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി നല്‍കി ബിജെപി

Monsoon to hit Kerala Live Updates: കാലവര്‍ഷം എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം