Select Your Language

Notifications

webdunia
webdunia
webdunia
webdunia

എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയുടെ ഹർജി ഇന്ന് കോടതിയില്‍

bombay high court
മുംബൈ , ബുധന്‍, 24 ജൂലൈ 2019 (09:15 IST)
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചന്ന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹർജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. ബോംബെ ഹൈക്കോടതിയുടെ ഡിവിഷൻ ബ‌ഞ്ചാണ് ഹർജി പരിഗണിക്കുക.

ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയിൽ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ബിനോയ് ഹർജിയിൽ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്‌ച ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ ഹാജരായ ബിനോയ്‌ ഡിഎൻഎ പരിശോധനയ്‌ക്കായുള്ള രക്ത സാമ്പിളുകള്‍ നല്‍കിയിരുന്നില്ല. ഹര്‍ജി കോടതിയുടെ പരിഗണനയിലാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുൻകൂർ ജാമ്യത്തിനായി ശ്രമം; വയനാട്ടിൽ നടുറോഡിൽ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി ഒളിവില്‍ - അന്വേഷണം ശക്തമായി പൊലീസ്