പോക്സോ നിയമം പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കാൻ വേണ്ടിയാണെന്നും ചെറുപ്പക്കാർ തമ്മിൽ സമ്മതപ്രകാരമുള്ള ബന്ധങ്ങളെ കുറ്റകരമാക്കി മാറ്റുന്നതിന് വേണ്ടിയല്ലെന്നും ഡൽഹി ഹൈക്കോടതി. 17 കാരിയുമായുള്ള ബന്ധത്തിൻ്റെ പേരിൽ ബലാത്സംഗക്കേസും പോക്സോ കേസും ചുമത്തപ്പെട്ടയാൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
എൻ്റെ അഭിപ്രായത്തിൽ 18 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗിക ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കാനാണ്, ചെറുപ്പക്കാരുടെ സമ്മതപ്രകാരമുള്ള ബന്ധത്തെ കുറ്റകരമാക്കിമാറ്റുന്നതിന് വേണ്ടിയുള്ളതല്ല. എന്നാൽ ലൈംഗികചൂഷണത്തിന് ഇരയായ ആളുകളെ നിർബന്ധിച്ച് ഒത്തുതീർപ്പിലെത്തിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാം. അതുകൊണ്ട് ഓരോ കേസും വസ്തുതകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കപ്പെടണം. ജസ്റ്റിസ് ജസ്മീത് സിങ് പറഞ്ഞു.