കാർ ട്രക്കുമായി കൂട്ടിയിടിച്ചു, നടി ഷബാന അസ്‌മിക്ക് ഗുരുതര പരിക്ക്

അഭിറാം മനോഹർ
ശനി, 18 ജനുവരി 2020 (18:27 IST)
ബോളിവുഡ് നടി ഷബാന അസ്‌മിക്ക് കാറപകടത്തിൽ ഗുരുത്ര പരിക്ക്. മുംബൈ പൂനെ എക്സ്പ്രെസ്സ് ഹൈവേയിൽ ഷബാന അസ്മി സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഭർത്താവ് ജവേദ് അക്തറും അസ്മി സഞ്ചരിച്ചിരുന്ന കാറിലുണ്ടായിരുന്നു. അദ്ദേഹം സുരക്ഷിതനാണ്.
 
കലാപൂർ ടോൾ പ്ലാസയിൽ വെച്ച് നിയന്ത്രണം വിട്ട് ലോറിയിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തെ തുടർന്ന് ഷബാന അസ്‌മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു ജാവേദ് അക്തറിന്റെ 75മത് പിറന്നാൾ ആഘോഷം. 
 
പുനെ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറിലായിരുന്നു ഷാബാന അസ്‌മിയുടെ യാത്ര. ലോറിയുടെ പുറകുഭാഗത്താണ് കാറിടിച്ചത്. അപകറ്റത്തിൽ കാറിന്റെ മുൻവശം ഏതാണ്ട് പൂർണമായി തകർന്നിട്ടുണ്ട്. അപകടസ്ഥലത്ത് നിന്നും അതുവഴി പോയ മറ്റ് യാത്രക്കാരുടെ സഹായത്താലാണ് കാറിന് പുറത്തെത്തിച്ചത്. അവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

അടുത്ത ലേഖനം
Show comments