Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേളി മാണി ബോളിവുഡിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് താരം

പേളി മാണി ബോളിവുഡിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് താരം

അഭിറാം മനോഹർ

, വെള്ളി, 27 ഡിസം‌ബര്‍ 2019 (18:08 IST)
മലയാള ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് പേളി മാണി. കഴിഞ്ഞ വർഷം പൂർത്തിയായ ബിഗ് ബോസ് റിയാലിറ്റി ഷോയും അതിനെ തുടർന്ന് സംഭവിച്ച വിവാഹവുമെല്ലാം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഏറ്റവും അവസാനം പേളി മാണി ബോളിവുഡിൽ അഭിനയിക്കാൻ ഒരുങ്ങുന്നതായുള്ള വാർത്തകളാണ് പുറത്തു വന്നിരുന്നത്.  എന്നാലിപ്പോൾ ആ വാർത്തക്ക് സ്തിരീകരണവുമായി തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് താരം.
 
അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ലുഡോ എന്ന ചിത്രത്തിലാണ് പേളിമാണി ഇപ്പോൾ അഭിനയിക്കുന്നത്. അഭിഷേക് ബച്ചൻ നായകനായെത്തുന്ന ചിത്രത്തിൽ രാജ്കുമാർ റാവുവും ഒരു പ്രധാനകഥാപാത്രമായെത്തുന്നു. ആദിത്യ റോയ് കപൂർ, പങ്കജ് ത്രിപാഠി,ഫാത്തിമ സനാ ഷെയ്‌ക്ക് എന്നിവരാണ് മറ്റ് താരങ്ങൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മമ്മൂക്ക അഭിനയിക്കുന്നത് കണ്ടിട്ടില്ല, കാത്തിരിക്കുകയാണ് ആ നിമിഷത്തിനായി’ : മഞ്ജു വാര്യർ