Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗ്ലൂരുവിലെ ലൈംഗികാതിക്രമം: ഷാരൂഖ് ഖാന്റെ പ്രസ്‌താവന വൈറലാകുന്നു

ബംഗ്ലൂരുവിലെ ലൈംഗികാതിക്രമം; തുറന്നു പറഞ്ഞ് ഷാരൂഖ് ഖാന്‍ രംഗത്ത്

Shah Rukh Khan
മുംബൈ , ഞായര്‍, 8 ജനുവരി 2017 (15:44 IST)
പുതുവര്‍ഷ രാവില്‍ ബംഗ്ലൂരുവില്‍ പെണ്‍കുട്ടിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമങ്ങളെ അപലപിച്ച് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. ബംഗ്ലൂരുവില്‍ നടന്നത് തീര്‍ത്തും തെറ്റായ കാര്യങ്ങളാണ്. ഭൂമിയില്‍ ഏറ്റവുമധികം ബഹുമാനിക്കേണ്ടത് സ്‌ത്രീകളെയാണ്. ലോകത്തിലെ ഓരോ സ്‌ത്രീയേയും ബഹുമാനിക്കാന്‍ നാം പഠിക്കണമെന്നും കിംഗ്ഖാന്‍ പറഞ്ഞു.

സ്‌ത്രീകളെ ബഹുമാനിക്കാന്‍ രക്ഷിതാക്കള്‍ ആണ്‍മക്കളെ പഠിപ്പിക്കണം. സ്‌ത്രീകള്‍ ഇല്ലെങ്കില്‍ നമ്മള്‍ ഇന്നുണ്ടാകില്ല. ഏതൊരു സ്‌ത്രീയേയും ബഹുമാനിക്കാന്‍ ആണ്‍കുട്ടികളെ ചെറുപ്പം മുതല്‍ക്കേ പഠിപ്പിക്കണം. എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരാണ് സ്‌ത്രീകള്‍. എന്റെ മകളും അമ്മയും എല്ലാ പെണ്‍കുട്ടികളും എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നുവെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

പുതുവര്‍ഷ ആഘോഷങ്ങളില്‍ പങ്കെടുത്ത് മടങ്ങിയ യുവതിയെ ബൈക്കിലെത്തിയ രണ്ടു പേര്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നു. ഈ സംഭവം ഏറെ ചര്‍ച്ചയായെങ്കിലും പൊലീസ് നിസംഗത പ്രകടിപ്പിക്കുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ബംഗലൂരു സിറ്റി പൊലീസ് കമ്മീഷണര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്രകമ്മിറ്റിയുടേത് തൃപ്തികരവും ന്യായവുമായ തീരുമാനങ്ങൾ: നടപടി ഉണ്ടാകില്ലെന്ന സൂചന നല്‍കി വിഎസ്