Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങള്‍ ഇന്ത്യയെ പട്ടിണിയിലാക്കി, 3.5കോടി ആളുകളെ കൊന്നൊടുക്കി - ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ തരൂര്‍ വീണ്ടും

ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ തരൂര്‍ വീണ്ടു രംഗത്ത്

നിങ്ങള്‍ ഇന്ത്യയെ പട്ടിണിയിലാക്കി, 3.5കോടി ആളുകളെ കൊന്നൊടുക്കി - ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ തരൂര്‍ വീണ്ടും
ന്യൂഡല്‍ഹി , തിങ്കള്‍, 13 മാര്‍ച്ച് 2017 (17:29 IST)
ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ കടുത്ത വിമർശനവുമായി ശശി തരൂർ എംപി. ബ്രിട്ടീഷ് ഭരണത്തില്‍ 3.5 കോടിയിലധികം ആളുകള്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടു. കൊൽക്കത്തയിലെ വിക്ടോറിയ സ്മാരകം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ യഥാർഥ മുഖം വെളിവാക്കുന്ന മ്യൂസിയമാക്കി മാറ്റണമെന്നും തരൂർ അഭിപ്രായപ്പെട്ടു.  
 
ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായിരുന്ന ഇന്ത്യ. എന്നാല്‍ ഇന്ത്യയെ കീഴടക്കി രണ്ടു നൂറ്റാണ്ടുകളോളം അവര്‍  കൊള്ളയും ചൂഷണവും നടത്തി, 1947ൽ ബ്രിട്ടീഷുകാര്‍ രാജ്യം വിടുമ്പോഴേയ്‌ക്കും ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാക്കി ഇന്ത്യയെ മാറ്റിയിരുന്നതായും തരൂർ ചൂണ്ടിക്കാട്ടി. 
 
ബ്രിട്ടീഷ് ഭരണകാലത്തെ ചൂഷണങ്ങള്‍ക്കെതിരെ ശശി തരൂർ നേരത്തെ നടത്തിയ പ്രസംഗങ്ങളും എഴുതിയ ലേഖനങ്ങളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കഴിഞ്ഞ ജയ്പുർ സാഹിത്യോൽസവത്തിനിടെ ഇന്ത്യയുടെ വ്യാപാരം തകർത്തത് ബ്രിട്ടിഷുകാരാണെന്ന് തരൂർ ആരോപിച്ചിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി കൈകഴുകാന്‍ പറ്റില്ല, ടോയ്‌ലറ്റില്‍ പോകുന്നതിനെപ്പറ്റി ആലോചിക്കുകയേ വേണ്ട; ഹോട്ടലുകളില്‍ വെള്ളത്തിന് പകരം ടിഷ്യൂ പേപ്പര്‍ - ജനം വലയും