Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാ സ്ഥാനങ്ങളിലേക്കും തിരെഞ്ഞെടുപ്പ് നടത്തണം, പുതിയ നേതാക്കൾ വരണമെന്ന് തരൂർ

എല്ലാ സ്ഥാനങ്ങളിലേക്കും തിരെഞ്ഞെടുപ്പ് നടത്തണം, പുതിയ നേതാക്കൾ വരണമെന്ന് തരൂർ
, തിങ്കള്‍, 14 മാര്‍ച്ച് 2022 (12:37 IST)
കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യം വേണമെന്നും പ്രവർത്തകസമിതി അടക്കം എല്ലാ സ്ഥാനങ്ങളിലേക്കും തിരെഞ്ഞെടുപ്പ് നടത്തണമെന്നും കോൺഗ്രസ് എംപി ശശി തരൂർ. വിവിധ ദിനപത്രങ്ങളിലായി നൽകിയ ലേഖനത്തിലാണ് തരൂരിന്റെ പരാമർശം.പുതിയ നേതാക്കൾക്ക് കടന്ന് വരാൻ അവസരമൊരുക്കണമെന്നും, അവരുടെ അഭിപ്രായം കേട്ട്, അവരെ പ്രോത്സാഹിപ്പിക്കാനുള്ള അവസരമുണ്ടാകണമെന്നും തരൂർ ആവശ്യപ്പെടുന്നു. 
 
വെല്ലുവിളി ഏറ്റെടുക്കണം എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ ബിജെപിയെയും വിമർശക്കുന്നതിന് ഒപ്പം എന്ത് ചെയ്യാൻ പോകുന്നു എന്ന് കൂടി പറയണമെന്ന് തരൂർ ആവശ്യപ്പെടുന്നു.അരികു‌വത്‌കരിക്കപ്പെട്ടവരുടെ ശബ്‌ദമായി കോൺഗ്രസ് മാറണമെന്നും മൂല്യങ്ങളെ ഊട്ടിയുറപ്പിക്കേണ്ട സമയമാണിതെന്ന് തരൂർ ഓർമപ്പെടുത്തുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുംബൈയിലും താനെയിലും ഉഷ്ണതരംഗത്തിന് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു