Webdunia - Bharat's app for daily news and videos

Install App

ഓപ്പറേഷന്‍ സിന്ദൂര്‍: പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ കൊളംബിയയുടെ നിലപാടില്‍ നിരാശ വ്യക്തമാക്കി ശശി തരൂര്‍

ഭീകരരെ അയക്കുന്നവര്‍ക്കും അതിനെതിരെ പ്രതികരിക്കുന്നവര്‍ക്കും തമ്മില്‍ തുല്യത കല്‍പ്പിക്കാനാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 30 മെയ് 2025 (11:55 IST)
ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ കൊളംബിയയുടെ നിലപാടില്‍ നിരാശ വ്യക്തമാക്കി  കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഭീകരതയ്ക്ക് ഇരയായവരോട് കൊളംബിയക്ക് സഹതാപം പ്രകടിപ്പിക്കാമായിരുന്നുവെന്നും ഭീകരരെ അയക്കുന്നവര്‍ക്കും അതിനെതിരെ പ്രതികരിക്കുന്നവര്‍ക്കും തമ്മില്‍ തുല്യത കല്‍പ്പിക്കാനാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു. 
 
ഇന്ത്യാ സ്വയം പ്രതിരോധിക്കാനുള്ള അവകാശം വിനിയോഗിക്കുക മാത്രമാണ് ചെയ്തത്. കൊളംബിയ നിരവധി ഭീകരാക്രമണങ്ങളെ അതിജീവിച്ചത് പോലെ ഇന്ത്യയും അതിജീവിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ടുകളായി ഭീകരാക്രമണങ്ങളില്‍ നിന്നും ഇന്ത്യ അതിജീവിക്കുകയാണെന്നും തരൂര്‍ പറഞ്ഞു. നിരപരാധികളായ വിനോദസഞ്ചാരികളെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. ഇതിനുപിന്നില്‍ പാകിസ്താന്റെ പങ്കുവ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യയുടെ പക്കല്‍ ഉണ്ടെന്നും തരൂര്‍ പറഞ്ഞു.
 
പ്രതിരോധം എന്നത് മാന്യമായ വാക്കാണെന്നും പാക്കിസ്ഥാന്റെ സൈനിക ഉപകരണങ്ങളില്‍ പ്രതിരോധത്തിന് വേണ്ടി ഒരു ഉപകരണവും ഇല്ലെന്നും ആക്രമണത്തിന് വേണ്ടിയുള്ളതാണ് അവര്‍ക്കുള്ളതെന്നും ശശി തരൂര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

'താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടിവെക്കരുത്': സർക്കാരിനെ ചോദ്യം ചെയ്ത പാർവതിയോട് വിധു വിൻസെന്റ്

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ തകർത്തത് ആറ് യുദ്ധവിമാനങ്ങൾ, പാകിസ്ഥാനുണ്ടായത് വലിയ നഷ്ടം

പിന്തുടർന്ന് ശല്യം ചെയ്തു, ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തി; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Rain Alert: മഴ തുടരും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

അടുത്ത ലേഖനം
Show comments