Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ തൊടുത്തത് 15 ബ്രഹ്മോസ് മിസൈലുകള്‍; പാക്കിസ്ഥാന്റെ 11 വ്യോമതാവളങ്ങളില്‍ കനത്ത നാശം വിതച്ചു

ഇത് പ്രതിരോധിച്ചത് പിന്നാലെയാണ് പാകിസ്ഥാന് ഇന്ത്യ തിരിച്ചെടി നല്‍കിയത്.

India fires

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 16 മെയ് 2025 (12:08 IST)
ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ തൊടുത്തത് 15 ബ്രഹ്മോസ് മിസൈലുകളാണെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ 11 വ്യോമതാവളങ്ങളില്‍ കനത്ത നാശമാണ് ബ്രഹ്മോസ് വിതച്ചത്. ബ്രഹ്മോസിന്റെ ആക്രമണം മെയ് 9 10 തീയതികളിലായി നടത്തിയത്. പാകിസ്ഥാന്‍ ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളെയും നഗരങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഇത് പ്രതിരോധിച്ചത് പിന്നാലെയാണ് പാകിസ്ഥാന് ഇന്ത്യ തിരിച്ചെടി നല്‍കിയത്.
 
പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്തതിനുശേഷം മിസൈല്‍ ആക്രമണം ഇന്ത്യ നടത്തുകയായിരുന്നു. ബ്രഹ്മോസ്, സ്‌കാള്‍പ്പ് മിസൈലുകളാണ് പാകിസ്ഥാനെതിരെ ഇന്ത്യ പ്രയോഗിച്ചത്. ജമ്മു കാശ്മീര്‍, പത്താംകോട്, അമൃത്സര്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്താനാണ് പാകിസ്ഥാന്‍ പദ്ധതിയിട്ടത്. എന്നാല്‍ ഇത് പ്രതിരോധിച്ചതിനുശേഷം പിറ്റേന്ന് രാവിലെ തന്നെ ഇന്ത്യ മറുപടി നല്‍കുകയായിരുന്നു.
 
അതേസമയം ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്തല്‍ തുടരാന്‍ ധാരണയായി. മെയ് 18 വരെ വെടിനിര്‍ത്തല്‍ നീട്ടി. പാക്കിസ്ഥാന്‍ ഡിജിഎംഒയും ഇന്ത്യന്‍ ഡിജിഎംഒയും ഹോട്ട് ലൈന്‍ വഴി ചര്‍ച്ച നടത്തിയതായും മെയ് 18 വരെ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിയതായും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം വഷളായിരുന്നു. ഭീകരാക്രമണത്തിന് മറുപടിയായി അര്‍ദ്ധരാത്രിയില്‍ ഭീക പാകിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തിരുന്നു. പിന്നാലെ ഇരു സൈന്യവും തമ്മില്‍ സംഘര്‍ഷത്തില്‍ എത്തുകയായിരുന്നു. അതിര്‍ത്തി ഗ്രാമങ്ങളിലും ഇന്ത്യന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയും പാക്കിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഇതിനെ ഇന്ത്യ പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

K.Sudhakaran: 'മെരുങ്ങാതെ സുധാകരന്‍'; പിന്നില്‍ നിന്ന് കുത്തിയവരെ അറിയാം