'കോണ്‍ഗ്രസ് വിടുമോ?'; തോറ്റ ശേഷം തരൂരിന് പറയാനുള്ളത് ഇതാണ്
ഭാവിയുടെ വെല്ലുവിളികളെ നേരിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് തരൂരിന്റെ നിലപാട്
എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും പാര്‍ട്ടിക്ക് പുനരുജ്ജീവന്‍ നല്‍കാന്‍ തന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ സാധിച്ചെന്നാണ് ശശി തരൂരിന്റെ അഭിപ്രായം. അധ്യക്ഷ തിരഞ്ഞെടുപ്പ് ജനാധിപത്യപരമായി നടന്നതില്‍ തരൂരിന്റെ പങ്ക് വലുതാണ്. അതേസമയം, പാര്‍ട്ടി ശക്തി കേന്ദ്രങ്ങളെ വെല്ലുവിളിച്ച് ഒറ്റയാള്‍ പോരാട്ടം നടത്തിയ തരൂര്‍ ഇനിയും കോണ്‍ഗ്രസില്‍ തുടരുമോ? വരുംദിവസങ്ങളില്‍ ചര്‍ച്ചയാകാന്‍ പോകുന്ന ചോദ്യം ഇതാണ്. അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം തരൂര്‍ തന്നെ തന്റെ നിലപാട് പരസ്യമാക്കിയിട്ടുണ്ട്.
ഭാവിയുടെ വെല്ലുവിളികളെ നേരിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് തരൂരിന്റെ നിലപാട്. കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് കടക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് തരൂര്‍ വ്യക്തമാക്കുകയാണ്. പാര്‍ട്ടിയുടെ തിരിച്ചുവരവിന്റെ തുടക്കമാണ് അധ്യക്ഷ തിരഞ്ഞെടുപ്പിലൂടെ നടന്നതെന്നും തരൂര്‍ പറഞ്ഞു.