പീറ്റർ മുഖർജിക്ക് പെണ്‍കുട്ടികള്‍ ഹരമായിരുന്നു, അയാള്‍ വീട്ടിലേക്കും യുവതികളെ കൂട്ടിക്കൊണ്ടു വരുമായിരുന്നു - പൊട്ടിത്തെറിച്ച് മുന്‍ ഭാര്യ
ജീവിതത്തില്‍ യാതൊരു അടുക്കും ചിട്ടയുമില്ലാത്ത വ്യക്തിയായിരുന്നു പീറ്റര്‍ മുഖര്‍ജി
വിവാദമായ ഷീന ബോറ വധക്കേസിൽ പ്രതിയായ പീറ്റർ മുഖർജിക്ക് പെണ്‍കുട്ടികള്‍ എന്നും ഹരമായിരുന്നുവെന്ന് ശബ്‌നം സിംഗ്. പലപ്പോഴും വീട്ടിലേക്ക് സ്‌ത്രീകളെ കൂട്ടി കൊണ്ടുവരുമായിരുന്നു. നിശാ പാര്‍ട്ടികളിലും ക്ലബുകളിലും സ്ഥിരം സന്ദര്‍ശകനായിരുന്ന അദ്ദേഹത്തിനൊപ്പം എന്നും നിരവധി സ്‌ത്രീകള്‍ ഉണ്ടായിരുന്നു. ഈ കാരണങ്ങളിലാണ് ബന്ധം ഒഴിയാന്‍ കാരണമായതെന്നും ശബ്‌നം അന്വേഷണ സംഘത്തിനു നൽകിയ മൊഴിയിൽ വ്യക്തമാക്കി.
ജീവിതത്തില്‍ യാതൊരു അടുക്കും ചിട്ടയുമില്ലാത്ത പീറ്റര്‍ മുഖര്‍ജിക്ക് ചുറ്റുമുള്ള യുവതികളായിരുന്നു എല്ലാം. തന്റെ ഗേൾഫ്രെണ്ടാണെന്നു പറഞ്ഞ് ഒരിക്കല്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത് ഇന്ദ്രാണിയെ ആയിരുന്നു. ഇത് മനസിലാക്കന്‍ തനിക്ക് അന്ന് ആയില്ലെന്നും ശബ്‌നം പറഞ്ഞു. ശബ്‌നത്തിന്റെ മൊഴിയുടെ പകർപ്പുകൾ സിബിഐ പ്രതികളുടെ അഭിഭാഷകർക്ക് കൈമാറിയിട്ടുണ്ട്.
ഇന്ദ്രാണി മുഖർജി ആദ്യ വിവാഹത്തിലെ മകൾ ഷീനാ ബോറയെ തന്റെ ഡ്രൈവർ ശ്യാംവർ റായിയുടെ സഹായത്തോടെ 2012ലാണ് കൊലപ്പെടുത്തിയത്. റായി ഇപ്പോൾ കേസിൽ മാപ്പു സാക്ഷിയാണ്. ko