Webdunia - Bharat's app for daily news and videos

Install App

സീറ്റ് ലഭിച്ചില്ലെങ്കില്‍ അടിക്കും; ശിവസേന എംപി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലി

ശിവസേന എംപി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലി

Webdunia
വ്യാഴം, 23 മാര്‍ച്ച് 2017 (19:08 IST)
വിമാനത്തിൽ ബിസിനസ് ക്ലാസ് സീറ്റ് കിട്ടാത്തതിൽ രോഷംകൊണ്ട  ശിവസേന എംപി രവീന്ദ്ര ഗയിക് വാദ് എയർ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ചതായി പരാതി. പൂനെയിൽ നിന്നും രാവിലെ 11മണിക്ക് ഡൽഹിയിൽ ഇറങ്ങിയ വിമാനത്തിലാണ് സംഭവം.

പുനെ –ഡൽഹി എ1852 വിമാനം ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷമായിരുന്നു സംഭവം. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിൽ നിന്നുള്ള ലോക്സഭാംഗമാണ് ഗെയ്ക്ക‌വാദ്.

എയർ ഇന്ത്യ ജീവനക്കാരനെ തല്ലിയെന്ന് ഗയിക് വാദ് സമ്മതിച്ചു. ബിസിനസ് ക്ലാസ് ടിക്കറ്റ് എടുത്തിട്ടും ലഭിച്ചത് എക്കോണമി ക്ലാസ് ടിക്കറ്റാണ് ജീവനക്കാര്‍ നല്‍കിയത്. ഇക്കാര്യം ചോദിച്ചപ്പോള്‍ അയാള്‍ മോശമായി പെരുമാറി. താൻ എം.പിയാണെന്നും പറഞ്ഞപ്പോഴും തട്ടിക്കേറുകയാണ് ചെയ്തത്. ഇത്തരം സംഭവങ്ങൾ പതിവായിരിക്കുകയാണെന്നും അതുകൊണ്ടാണ് ദേഷ്യം അടക്കാനാകാതെ ജീവനക്കാരനെ തല്ലിയതെന്നും എംപി പറഞ്ഞു.

സീറ്റ് ഇല്ലെന്ന് അറിയിച്ചതോടെ ഗയിക് വാദ്  മോശം വാക്കുകൾ ഉപയോഗിച്ച് തർക്കിക്കുകയായിരുന്നുവെന്ന് വിമാന ജീവനക്കാരന്‍ പറഞ്ഞു. മുഴുവൻ ജീവനക്കാരുടെയും മുന്നിൽ വെച്ച് തന്നെ ചെരുപ്പൂരി തല്ലുകളയും കണ്ണട പൊട്ടിച്ചെറിയുകയും ചെയ്തു. എംപിമാരുടെ സംസ്കാരം ഇതാണെങ്കിൽ രാജ്യത്തിന്റെ അവസ്ഥ എന്താകുമെന്നും ജീവനക്കാരൻ പറഞ്ഞു.

അതേസമയം, ബിസിനസ് ക്ലാസിൽ സീറ്റുണ്ടായിരുന്നില്ലെന്നും അതിനാലാണ് എംപിയ്ക്ക് എക്കോണമി ക്ലാസിൽ സീറ്റു നൽകിയതെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നഷ്ടപരിഹാരം പോലും നൽകാതെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഇൻ്റൽ, 10,000ത്തിലധികം ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോർട്ട്

World Refugee Day June 20: ജന്മനാട്ടിൽ നിന്നും പോകേണ്ടിവന്ന അഭയാർഥികൾക്കായി ഒരു ദിനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും വിമാനയാത്രയില്‍ പെര്‍ഫ്യൂം ഉപയോഗിക്കാന്‍ അനുവാദമില്ല, കാരണം ഇതാണ്

ആയുഷ് ഡിഗ്രി കോഴ്സ് അഡ്മിഷന്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

അടുത്ത ലേഖനം
Show comments