ബിജെപിയുമായി ഇനി കൂട്ടില്ല; ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന

ബിജെപിയുമായി ഇനി കൂട്ടില്ല; ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന

Webdunia
ചൊവ്വ, 23 ജനുവരി 2018 (14:47 IST)
2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മൽസരിക്കുമെന്ന് ശിവസേന. മുംബൈയില്‍ നടന്ന ദേശീയ നിര്‍വാഹകസമിതി യോഗത്തിലാണ് 29 വർഷം നീണ്ട ബന്ധം അവസാനിപ്പിക്കാന്‍ ശിവസേന തീരുമാനിച്ചത്.

എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനൊപ്പം പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയെ ദേശീയ എക്സിക്യൂട്ടീവ് അംഗമാക്കാനും തീരുമാനിച്ചു. പാര്‍ട്ടി തീരുമാനത്തോട് സഹകരിച്ച എല്ലാവര്‍ക്കും ഉദ്ധവ് താക്കറെ നന്ദി അറിയിച്ചു.

ശിവസേന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പാര്‍ട്ടി വക്താവ് സഞ്ജയ് റൗട്ട് ആണ് എൻഡിഎയുമായുള്ള ബന്ധം ഇനി തുടരേണ്ടതില്ലെന്ന പ്രമേയം കൊണ്ടുവന്നത്. എതിര്‍പ്പുകള്‍ ഇല്ലാതെ പ്രമേയം ഏകകണ്ഠമായി പാസാകുകയും ചെയ്‌തു.

പാര്‍ട്ടി സ്ഥാപക നേതാവ് ബാല്‍ താക്കറെയുടെ 91മത് ജന്മദിനത്തിലാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുമായുള്ള മുന്നണി ബന്ധം അവസാനിപ്പിക്കാന്‍ ശിവസേന തീരുമാനിച്ചത്. നാളുകളായി സഖ്യം വിടണമെന്ന അഭിപ്രായത്തിലായിരുന്നു സേനാ നേതാക്കള്‍.

ബിജെപി നേതൃത്വവുമായി തുടരുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് സേനയെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പല നയങ്ങളെയും ശക്തിയുക്തം വിമര്‍ശിച്ച സേന നേതാക്കളില്‍ പലരും  കോൺ‌ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പുകഴ്ത്തുകയും ചെയ്‌തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

അടുത്ത ലേഖനം
Show comments