നഗ്‌ന നൃത്തം,പരീക്ഷക്ക് പഠിച്ചത് മറക്കാതിരിക്കാന്‍ ചുംബനം, പ്രമുഖ ആള്‍ദൈവം ഒളിവില്‍

കെ ആര്‍ അനൂപ്
ചൊവ്വ, 15 ജൂണ്‍ 2021 (14:23 IST)
ചെന്നൈയിലെ പ്രമുഖ ആള്‍ദൈവം ശിവശങ്കര്‍ ബാബ ഒളിവില്‍. സ്‌കൂള്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ ഇയാള്‍ക്കെതിരെ ചെങ്കല്‍പേട്ട് പൊലീസ് പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.മൂന്ന് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
 
ഇയാളുടെ ആശ്രമത്തിനു സമീപത്തുള്ള കേളമ്പാക്കം സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിച്ചിരുന്നവരാണ് പരാതി നല്‍കിയിരിക്കുന്നത്. പൂര്‍വവിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയയില്‍ ബാബയുടെ ലൈംഗിക അതിക്രമങ്ങള്‍ തുറന്ന പറഞ്ഞതോടെയാണ് വെളിലോകം ഇക്കാര്യം അറിഞ്ഞത്. പോലീസ് പിടിക്കപ്പെടുമെന്ന് കാരണത്താല്‍ ബാബ ഒളിവില്‍ പോയി. സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ ഒഴിവ് സമയങ്ങളില്‍ റൂമിലേക്ക് വിളിക്കും. തുടര്‍ന്ന് താന്‍ കൃഷ്ണനും പെണ്‍കുട്ടികള്‍ ഗോപികമാര്‍ ആണെന്നും വിശ്വസിപ്പിക്കും. വസ്ത്രങ്ങള്‍ അഴിപ്പിച്ച് അതിനുശേഷം ഒരുമിച്ച് ഡാന്‍സ് ചെയ്യുകയും ചെയ്യും. പരീക്ഷക്ക് പഠിച്ചത് മറക്കാതിരിക്കാന്‍ ഇയാള്‍ ചുംബിക്കുകയും ചെയ്യുമെന്ന് പരാതിയില്‍ പറയുന്നു.
 
ചെന്നൈയിലെ പണക്കാര്‍ക്ക് ഇടയില്‍ ബാബയ്ക്ക് അ വലിയ സ്വാധീനമുണ്ട്. അതിനാല്‍ തന്നെ ഈ സ്‌കൂളിലെ കുട്ടികള്‍ തങ്ങള്‍ക്കുണ്ടായ അനുഭവം മാതാപിതാക്കളോട് പറയാന്‍ മടിക്കും. അതിനാലാണ് വിവരം പുറം ലോകം അറിയാന്‍ വൈകിയത് പോലീസ് പറയുന്നു. ബാബ തമിഴ്നാട് വിട്ടു എന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

Rahul Mamkootathil: നാറിയവനെ താങ്ങരുത്, നാറും: രാഹുൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ രണ്ടഭിപ്രായം

പീഡനത്തിനു ശേഷം നഗ്നദൃശ്യം പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തി; എഫ്‌ഐആറില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍, രാഹുലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ?

അതിജീവിത കൈമാറിയതില്‍ നിര്‍ണായക തെളിവുകള്‍, ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണവും; രാഹുലിന്റെ അറസ്റ്റിനു സാധ്യത

അടുത്ത ലേഖനം
Show comments