Webdunia - Bharat's app for daily news and videos

Install App

‘തമിഴകം ഒറ്റക്കെട്ടായി നില്‍ക്കണം, ധോണി ഇതൊക്കെ മനസിലാക്കണം’; കാവേരി വിഷയത്തില്‍ മുന്നറിയിപ്പുമായി ചിമ്പു

‘തമിഴകം ഒറ്റക്കെട്ടായി നില്‍ക്കണം, ധോണി ഇതൊക്കെ മനസിലാക്കണം’; കാവേരി വിഷയത്തില്‍ മുന്നറിയിപ്പുമായി ചിമ്പു

Webdunia
തിങ്കള്‍, 9 ഏപ്രില്‍ 2018 (16:01 IST)
കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്‌കരണം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി തുടരവെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് ഉപദേശവുമായി നടന്‍ ചിമ്പു.

തമിഴന്റെ വികാരം ചെന്നൈ ടീം നായകന്‍ മനസിലാക്കണം, അത് അനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിക്കണം. കാവേരി വിഷയത്തില്‍ തമിഴ്‌നാട് നടത്തുന്ന പ്രതിഷേധം ദേശീയ ശ്രദ്ധ നേടണമെങ്കില്‍ തമിഴകം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും
ചിമ്പു പറഞ്ഞു.

വാര്‍ത്താസമ്മേളനം വിളിച്ചാണ് ചിമ്പു ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ കാവേരി വിഷയത്തിലെ പ്രതിഷേധം ഐപിഎല്‍ വേദിയിലും ഉണ്ടാകണമെന്ന് രജനികാന്ത് പറഞ്ഞിരുന്നു. ഞായറാഴ്‌ച വള്ളുവര്‍ക്കോട്ടത്ത് സിനിമാ താരങ്ങള്‍ പ്രതിഷേധ കൂട്ടയ്‌മ സംഘടിപ്പിച്ചിരുന്നു.

അതേസമയം, ചെന്നൈയിലെ മത്സരങ്ങളുടെ വേദി കാവേരി നദീജല പ്രശ്നത്തിന്റെ പേരിൽ മാറ്റില്ലെന്നു ഐപിഎൽ ചെയര്‍മാൻ രാജിവ് ശുക്ല വ്യക്തമാക്കി. മത്സരങ്ങൾ നേരത്തേ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കും. സ്റ്റേഡിയത്തിൽ ആവശ്യത്തിനു സുരക്ഷ ഏർപ്പെടുത്തും. ഐഎപിഎല്ലിനെ രാഷ്ട്രീയ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നും രാജിവ് ശുക്ല ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ കാലാവധി കഴിഞ്ഞും യുകെയിൽ തുടരുന്നു, വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടൺ

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് 7000 രൂപ ഉത്സവബത്ത

അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസ് ഫംഗസും ഒരുമിച്ച് ബാധിച്ച 17കാരന് ജീവന്‍ തിരിച്ചു നൽകി മെഡിക്കല്‍ കോളേജ്

ട്രംപ് ചെയ്യുന്നത് മണ്ടത്തരം, ഇന്ത്യൻ പിന്തുണയില്ലാതെ ചൈനീസ് സ്വാധീനം നേരിടാൻ യുഎസിനാകില്ല

സപ്ലൈകോയില്‍ ഉത്രാടദിന വിലക്കുറവ്

അടുത്ത ലേഖനം
Show comments