Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

വികാരഭരിതനായി ധോണി, പണി പാളുമെന്ന് മനസിലായതോടെ വെള്ളവുമായി റെയ്‌ന; ഒന്നും മറക്കാതെ മഹി

വികാരഭരിതനായി ധോണി, പണി പാളുമെന്ന് മനസിലായതോടെ വെള്ളവുമായി റെയ്‌ന; ഒന്നും മറക്കാതെ മഹി

MS Dhoni
ചെന്നൈ , വെള്ളി, 30 മാര്‍ച്ച് 2018 (15:58 IST)
രണ്ടു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടി കളിക്കാന്‍ സാധിക്കുന്നതിലെ സന്തോഷം പങ്കുവയ്‌ക്കുന്നതിനിടെ വികാരഭരിതനായി മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി.

ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐപി എല്‍) ചെന്നൈ ടീം ജേഴ്‌സി രണ്ടു വര്‍ഷം അണിയാന്‍ കഴിയാത്തതിന്റെ നിരാശ പങ്കുവയ്‌ക്കുമ്പോഴാണ് ധോണിയുടെ വാക്കുകള്‍ ഇടറിയത്.

“വളരെ സങ്കടകരമായ നിമിഷമായിരുന്നു പൂനെയ്‌ക്കായി കളിക്കുക എന്നത്. അതിനു കാരണം ഞാന്‍ എട്ടു വര്‍ഷം ചെന്നൈയ്‌ക്കു വേണ്ടി കളിച്ചു എന്നതുതന്നെ. ഈ മഞ്ഞ ജേഴ്‌സിക്ക് പകരം വെയ്‌ക്കാന്‍ മറ്റൊന്നിനും സാധിക്കുമായിരുന്നില്ല. ചെന്നൈ ടീം ഇല്ലാതായപ്പോള്‍ വളരെ സങ്കടം നേരിട്ട സാഹചര്യമായിരുന്നു”- എന്നും ധോണി പറഞ്ഞു.  

ചെന്നൈയ്‌ക്ക് പകരം വയ്‌ക്കാന്‍ ആകുമായിരുന്നില്ല തനിക്ക് പൂനെ. ഐപിഎല്‍ പ്രൊഫഷണല്‍ മത്സരമാണ്. അതിനാല്‍ തന്നെ മറ്റു ടീമുകള്‍ക്ക് വേണ്ടി കളിച്ചപ്പോള്‍ വിജയിക്കാനുറച്ചാണ് ഗ്രൌണ്ടിലിറങ്ങിയതെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

സംസാരിക്കുന്നതിനിടെ വികാരഭരിതനായി വാക്കുകള്‍ ഇടറിയതോടെ സുരേഷ് റെയ്ന സ്റ്റേജിലെത്തി ധോണിക്ക് വെള്ളം നല്‍കുകയും ചെയ്‌തു. മഹിയുടെ വാക്കുകളെ കൈയടിയോടെയാണ് എല്ലാവരും സ്വീകരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി അവരെ വെറുതെ വിടൂ: സച്ചിൻ