കഴിഞ്ഞ 24 മണിക്കൂറിനിടെ 64,399 പേർക്ക് രാജ്യത്ത് കൊവിഡ് ബാധ. ഇതോടെ രജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 21,53,011 ആയി. 861 പേരാണ് ഇന്നലെ മാത്രം രാജ്യത്ത് മരണപെട്ടത്. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ  43,379 ആയി ഉയർന്നു. 6,28,747 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 14,80,885 പേർ രാജ്യത്ത് കൊവിഡിൽന്നും രോഗമുക്തി നേടി. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	മഹാരാഷ്ട്രയിൽ മാത്രം 5,03,084 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 17,367 പേർ മഹാരാഷ്ട്രയിൽ മരണപ്പെട്ടു, 2,90,907 പേർക്കാണ് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചത്. 4,808 ആണ് തമിഴ്നാട്ടിലെ മരണസംഖ്യ. ആന്ധ്രാപ്രദേശിൽ രോഗബാധിതറുടെ എണ്ണം 2,17,040 ആയി. 1,939 പേർ ആന്ധ്രയിൽ മരണപ്പെട്ടു.