Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്, ഒറ്റദിവസം 95,735 പേർക്ക് രോഗം, മരണസംഖ്യ 75,000 പിന്നിട്ടു

വീണ്ടും ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്, ഒറ്റദിവസം 95,735 പേർക്ക് രോഗം, മരണസംഖ്യ 75,000 പിന്നിട്ടു
, വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (10:03 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്ക്. ഇന്നലെ മാത്രം രാജ്യത്ത് 95,735 പേർക്കാണ് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 44,65,864 ആയി. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണ് ഇത്.  
 
24 മണിക്കൂറിനിടെ 1,172 പേരാണ് മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 75,062 ആയി ഉയർന്നു. 34,71,784 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി എന്നത് അശ്വാസകരമാണ്. 9,19,018 പേർ നിലവിൽ ചികിത്സയിലുണ്ട്. 11,29,756 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 5,29,34,433 സാംപിളുകളാണ് രാജ്യത്താകെ ടെസ്റ്റ് ചെയ്തത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പലവട്ടം ആവശ്യപ്പെട്ടിട്ടും നൗഫല്‍ നൽകിയില്ല: ആംബുലൻസ് നടത്തിപ്പ് കമ്പനി