Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ളവർക്ക് ഒരു ലക്ഷം രൂപ: ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായി ഒരു ഇന്ത്യൻ സംസ്ഥാനം

ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ളവർക്ക് ഒരു ലക്ഷം രൂപ: ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായി ഒരു ഇന്ത്യൻ സംസ്ഥാനം
, ചൊവ്വ, 22 ജൂണ്‍ 2021 (13:17 IST)
ജനസംഖ്യാ വർധനവ് പിടിച്ചുനിർത്താ‌ൻ ലോകരാജ്യങ്ങൾ എല്ലം കഷ്ടപ്പെടുമ്പോൾ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളുള്ള മാതാപിതാക്കൾക്ക് സമ്മാനം ഏർപ്പെടുത്തി മിസോറാം. മിസോറാം കായികമന്ത്രിയായ റോബർട്ട് റൊമാവിയ റോയിട്ടെയാണ് തന്റെ നിയോജകമണ്ഡല‌ത്തിൽ ഈ അസാധാരണമായ സമ്മാനം ഏർപ്പെടുത്തിയിരിക്കുന്നത്. മാതാപിതാക്കൾ ജീവനോടെയുണ്ടാകണമെന്ന് മാത്രമാണ് നിബന്ധന.
 
താരതമ്യേന കുറവ് അംഗസംഖ്യയുള്ള മിസോ വിഭാഗത്തിന്റെ ജനസംഖ്യ ഉയർത്താനുള്ള നടപടിയായി മന്ത്രിയുടെ തീരുമാനത്തെ പലരും കാണുന്നുണ്ടെങ്കിലും പ്രഖ്യാപനത്തിൽ എതിർപ്പുള്ളവരും കുറവല്ല. കഴിഞ്ഞ ഫാദേഴ്‌സ് ഡേയിലായിരുന്നു മിസോറാം കായികമന്ത്രിയുടെ ഈ പ്രഖ്യാപനം. മന്ത്രിയുടെ മകന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായിരിക്കും സമ്മാനതുക നൽകുക. മിസോറാമിൽ ജനസംഖ്യ നിരക്ക് വളരെ കുറവാണെന്നും അതിനാൽ തന്നെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മിസോറാമിന്റെ വളർച്ചാ നിരക്ക് വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്‍കുട്ടി തീകൊളുത്തി മരിച്ച സംഭവം: തലേ ദിവസം അര്‍ച്ചനയുടെ ഭര്‍ത്താവ് ഡീസലുമായി വീട്ടില്‍ വന്നതായി പിതാവ്