ചെന്നൈ: ജഎൻയുവിൽ അക്രമിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഐക്യദർഢ്യം പ്രഖ്യാപിച്ച് ക്യാംപസിലെത്തിയ ദീപിക പദുക്കോനെ വിമർശിച്ച് സ്മൃതി ഇറാനി. ദീപികയുടെ രാഷ്ട്രീയം നന്നായി അറിയാം എന്നും അതിനാൽ ഇന്ത്യയെ നശിപ്പിക്കാൻ ഇറങ്ങി തിരിച്ചവരുടെ കൂടെ ദീപിക പോയതിൽ അത്ഭുതമില്ല എന്നുമായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം.
ഇന്ത്യയെ നശിപ്പിക്കാൻ ഇറങ്ങി തിരിച്ചവരോടൊപ്പം ദീപിക ചേർന്നതിൽ ഞങ്ങളെ സംബന്ധിച്ചടത്തോളം അത്ഭുതം ഒന്നുമില്ല. 2011ൽ കോൺഗ്രസിന് പിന്തുണ അറിയിച്ചത് മുതൽ രാഷ്ട്രീയ ബന്ധം അവർ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ജനങ്ങൾ അതിൽ അത്ഭുതപ്പെടുന്നുണ്ടെങ്കിൽ അക്കാര്യം അവർക്ക് അറിയാത്തതുകൊണ്ടാണ്. സ്മൃതി ഇറാനി പറഞ്ഞു.
അതേസമയം ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രക്യാപിച്ചതിന് പിന്നാലെ ദീപികയെ ബഹിഷകരിക്കണം എന്ന സംഘപരിവാർ സംഘടനകളുടെ ആഹ്വാനം ജനങ്ങൾ തള്ളിക്കളഞ്ഞു. ഛപ്പാക് ബഹിഷ്കരിക്കാനും, സാമൂഹ്യ മാധ്യമങ്ങളിൽനിന്നും അൺഫോളോ ചെയ്യനുമായിരുന്നു ആഹാവനം. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ 40,000ലധികം ആളുകളാണ് താരത്തെ ട്വിറ്ററിൽ ഫോളൊ ചെയ്ത് രംഗത്തെത്തിയത്.