ആര്‍ത്തവം വൈകല്യമല്ല, ശമ്പളത്തോടുകൂടിയ അവധിയുടെ ആവശ്യമില്ലെന്ന് കേന്ദ്ര വുമന്‍ ആന്റ് ചൈല്‍ഡ് ഡവലപ്‌മെന്റ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. പാര്‍ലമന്റില്‍ ആര്‍ത്തവ ശുചിത്വ നയത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ആര്‍ത്തവമുള്ള സ്ത്രിയെന്ന നിലയില്‍ പറയുകയാണ്, ആര്‍ത്തവചക്രം ഒരു വൈകല്യമൊന്നുമല്ല. ഇത് സ്ത്രീകളുടെ ജീവിതയാത്രയുടെ ഭാഗമാണ്. ആര്‍ത്തവത്തെ കുറിച്ച് ആര്‍ത്തവമില്ലത്തവരുടെ കണ്ടെത്തലില്‍ സ്ത്രീകളുടെ തുല്യാവകാശങ്ങള്‍ നിഷേധിക്കാന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു.
ലോകത്ത് പലരാജ്യങ്ങളും ആര്‍ത്തവ അവധി നല്‍കുന്നുണ്ട്. ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ ശാരീരികമായും മാനസികമായും നിരവധി ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. ഇത് കണക്കിലെടുത്താണ് അവധി. ജപ്പാന്‍, ഇന്തോനേഷ്യ, തായ്വാന്‍, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരം അവധി നല്‍കുന്നുണ്ട്.