Select Your Language

Notifications

webdunia
webdunia
webdunia
webdunia

സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് സോണിയ ഗാന്ധി

സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് സോണിയ ഗാന്ധി

സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് സോണിയ ഗാന്ധി
ന്യൂഡൽഹി , വെള്ളി, 15 ഡിസം‌ബര്‍ 2017 (13:42 IST)
സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഹുല്‍ ഗാന്ധിക്ക് അധികാരം കൈമാറിയ ശേഷം രാഷ്ട്രീയത്തില്‍ തുടരില്ല. പാർട്ടിയെ നയിക്കാൻ രാഹുൽ പ്രാപ്തനാണ്. കോണ്‍ഗ്രസിനെ ഉയരങ്ങളിൽ എത്തിക്കാൻ രാഹുലിന് കഴിയുമെന്നും സോണിയ പ്രതീക്ഷ പ്രകടിപ്പിച്ചു.

കഴിഞ്ഞ 20 വർഷമായി പാർട്ടിയെ നയിക്കുന്ന തന്‍റെ റോൾ ഇനി വിരമിക്കുക എന്നതാണെന്നും സോണിയ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

ശനിയാഴ്‌ച രാവിലെ രാഹുൽ കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കും. 2013 മുതൽ അദ്ദേഹം കോണ്‍ഗ്രസ് ഉപാധ്യക്ഷ പദവി വഹിച്ചു വരികയാണ്‍. രാഹുല്‍ ചുമത ഏറ്റെടുക്കുന്നതിന് മുമ്പായി സോണിയ സജീവ രാഷ്ട്രീയത്തിൽ നിന്നും തന്റെ രാജി പ്രഖ്യാപിച്ചേക്കുമെന്നും വിവരമുണ്ട്.

1998 പ്രസിഡന്റായിരുന്ന സീതാറാം കേസരി പ്രവർത്തക സമിതിയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്നാണ് സോണിയാ ഗാന്ധി പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. തുടർന്ന് രണ്ട് പതിറ്റാണ്ടായി സോണിയ ഈ പദവി അലങ്കരിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യാ‌ജരേഖ നൽകി വാഹന രജിസ്‌ട്രേഷൻ; സുരേഷ് ഗോപിയെ ഉടന്‍ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി