Select Your Language

Notifications

webdunia
webdunia
webdunia
webdunia

സോണിയ ഗാന്ധി തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നു; ആരോപണവുമായി നിർമല സീതാരാമൻ

പൗരത്വ ഭേഗഗതി നിയമവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

സോണിയ ഗാന്ധി തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നു; ആരോപണവുമായി നിർമല സീതാരാമൻ

റെയ്‌നാ തോമസ്

, ശനി, 21 ഡിസം‌ബര്‍ 2019 (15:09 IST)
പൗരത്വ ഭേഗഗതി നിയമവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഈ വിഷയത്തിൽ സോണിയ ഗാന്ധി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് നിര്‍മല സീതാരാമന്‍പറഞ്ഞു. 
 
കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഇടതുപക്ഷം, ടിഎംസി തുടങ്ങിയ പാര്‍ട്ടികള്‍ പൗരത്വ ഭേദഗതി നിയമത്തെ എന്‍ആര്‍സിയുമായി ബന്ധിപ്പിച്ച്‌ തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
 
അതേ​സമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ കേന്ദ്ര​സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് സോണിയ ഗാന്ധി ആ​രോപിച്ചു. വേറിട്ട ശബ്ദങ്ങളെ ബിജെപി അടിച്ചമര്‍ത്തുകയാണ്. ജനാധിപത്യത്തില്‍ ഇത് സ്വീകരിക്കാനാകില്ലെന്നും സോണിയ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അലക്സ കൊടുത്തത് നല്ല എട്ടിന്റെ പണി, പ്രതികൾ കുട്ടികൾ, നഷ്ടമായത് 50,000 രൂപ, വീഡിയോ !