ഒടുവിൽ തീരുമാനമായി; സോണിയ ഉണ്ട്, രാഹുലുമുണ്ട്, പ്രിയങ്ക ഗാന്ധിക്ക് ‘ഗ്രീൻ സിഗ്നൽ‘ കിട്ടിയില്ല

Webdunia
വെള്ളി, 8 മാര്‍ച്ച് 2019 (08:28 IST)
കോൺഗ്രസ് പ്രവർത്തകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയാണ് പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഔദ്യോഗിക അറിയിപ്പ് വന്നത്. ഇതിനു ശേഷം നടക്കുന്ന ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്നും പ്രിയങ്ക മത്സരിക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. 
 
എന്നല, അമേത്തിയില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റായ്ബറേലിയില്‍ നിന്നും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മത്സരിക്കുമെന്നാണ് റിപ്പോർട്ട്. കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം പ്രഖ്യാപിച്ച ആദ്യ 15 സ്ഥാനാര്‍ത്ഥികളായി ഇരുവരുടെയും പേരുകളുണ്ട്.
 
യുപിയിലെ 11 മണ്ഡലങ്ങളിലെയും ഗുജറാത്തിലെ നാലു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് രാഹുല്‍ ഗാന്ധി അമേത്തിയില്‍ നിന്നും ജനവിധി തേടുന്നത്.
 
നേരെത്ത ആരോഗ്യപ്രശ്നങ്ങള്‍ കാരണം മകള്‍ പ്രിയങ്കയ്ക്കു വേണ്ടി സോണിയ തന്നെ വഴിമാറി കൊടുക്കുന്നുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ജനവിധി തേടുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.
 
അതേസമയം പിന്നീട് ഇത് പ്രിയങ്ക തന്നെ നിഷേധിച്ചു. മത്സരിക്കാനില്ലെന്നും ഇത്തവണ എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുക മാത്രമായിരിക്കും ചെയുകയെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു. തൊട്ടു പിന്നാലെയാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സോണിയ തന്നെ വീണ്ടും ഇടംപിടിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

അടുത്ത ലേഖനം
Show comments