ആ പരിപാടി വേണ്ടെന്ന് കേന്ദ്രം; ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിന് ആധാർ നിർബന്ധമാക്കുന്നു
ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിന് ആധാർ നിർബന്ധമാക്കുന്നു
ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനും ആധാർ നിർബന്ധമാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഓൺലൈൻ മുഖേന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനാണ് ഈ നിബന്ധന കൊണ്ടുവരുന്നത്.
ഏജന്‍സികള്‍ കൂട്ടത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യുകയും അവ കൂടിയ വിലയ്ക്ക് മറിച്ചു വില്‍ക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കുന്നതിനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നത്.
പുതിയ പദ്ധതിപ്രകാരം ഐആർസിറ്റിസി ടിക്കറ്റിംഗ് സൈറ്റിൽ വൺ ടൈം രജിസ്ട്രേഷന് ആധാർ നമ്പര്‍ നിർബന്ധമാക്കും. ഇതു സംബന്ധിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടുമെന്നാണ് സൂചന.
ഓൺലൈൻ ടിക്കറ്റിംഗ് വ്യാപകമാക്കുന്നതിനായി രാജ്യവ്യാപകമായി 6,000 സ്വൈപ്പിംഗ് മെഷീനുകളും 1,000 ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളും സ്ഥാപിക്കും. ഓൾലൈൻ ടിക്കറ്റിനുള്ള റെയിൽവെയുടെ പുതിയ ആപ്പും മെയ് മാസത്തില്‍ പുറത്തിറങ്ങും.