ജമ്മുകാശ്മീരിൽ വീണ്ടും തീവ്രവാദി ആക്രമണം. ബാരാമുള്ള ജില്ലയിലെ സോപോറിലാണ് ആക്രമണം ഉണ്ടായത്. ബോംബ് സ്ഫോടനത്തിൽ നാല് പൊലീസുകാർ വീരമൃത്യു വരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ച പൊലീസുകാരില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ദോഡ സ്വദേശിയായ ഇർഷാദ്, കുപ് വാര സ്വദേശി എം. അമീൻ, സോപോർ സ്വദേശി ഗുലാം നബി എന്നീ പൊലീസുകാരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് നാലാമത്തെ പൊലീസുകാരൻ മരിച്ചത്. സംഭവത്തിൽ ജമ്മു കാശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അഗാധ ദുഃഖം രേഖപ്പെടുത്തി.