'കിട്ടാത്ത മുന്തിരി പുളിക്കും'; പ്രിയങ്കയ്ക്ക് ചുട്ടമറുപടിയുമായി യോഗി

ഉത്തര്‍പ്രദേശില്‍ ക്രിമിനലുകള്‍ സ്വതന്ത്രമായി ചുറ്റിനടന്ന് അഴിഞ്ഞാട്ടം നടത്തുകയാണെന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.

Webdunia
ഞായര്‍, 30 ജൂണ്‍ 2019 (16:50 IST)
ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതില്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച പ്രിയങ്കഗാന്ധിക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്നായിരുന്നു യോഗിയുടെ മറുപടി.ഉത്തര്‍പ്രദേശില്‍ ക്രിമിനലുകള്‍ സ്വതന്ത്രമായി ചുറ്റിനടന്ന് അഴിഞ്ഞാട്ടം നടത്തുകയാണെന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.
 
‘ഇത് പുളിക്കുന്ന മുന്തിരിയാണ്. അവരുടെ പാര്‍ട്ടി പ്രസിഡന്റിന് യുപിയില്‍ മത്സരിച്ച് തോറ്റു. അതിനാല്‍ ഡല്‍ഹിയിലോ ഇറ്റലിയിലോ ഇഗ്ലണ്ടിലോ ഇരുന്ന് വാര്‍ത്തകളില്‍ ഇടംപിടിക്കാനായി ഇങ്ങനെ ഒക്കെ പറയുന്നു.’- എന്നായിരുന്നു യോഗിയുടെ മറുപടി.
 
‘ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുകയാണ്.അവര്‍ക്ക് തോന്നിയതുപോലെയാണ് കാര്യങ്ങള്‍. ഇവിടെ ക്രിമിനല്‍ സംഭവങ്ങള്‍ ഒന്നിനുപിറകെ ഒന്നായി നടക്കുന്നു. ഇക്കാര്യത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വാ തുറക്കില്ല. അവര്‍ ബധിരരാണ്.അല്ലെങ്കില്‍ ഉത്തര്‍പ്രേദശ് സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് മുന്നില്‍ കീഴടങ്ങിയോ?’ എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. സംസ്ഥാനത്ത് നടന്നിട്ടുള്ള കുറ്റകൃത്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന വാര്‍ത്താ റിപ്പോര്‍ട്ടുകളുടെ കൊളാഷുകള്‍ സഹിതമായിരുന്നു പ്രിയങ്കയുടെ ആരോപണം.
 
ഇതിന് മുന്‍പും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് പ്രിയങ്ക സംസാരിച്ചിരുന്നു. എപ്പോഴാണ്
സുരക്ഷയുടെ ഉത്തരവാദിത്തം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎം ശ്രീയില്‍ കേന്ദ്രം ബുധനാഴ്ച നല്‍കാമെന്ന് സമ്മതിച്ച എസ്എസ്‌കെ ഫണ്ട് മുടങ്ങി

ക്ഷേമ പെന്‍ഷന്‍: നവംബറില്‍ കുടിശ്ശികയടക്കം 3,600 രൂപ ലഭിക്കും

സംസ്ഥാനത്ത് 10 മാസത്തിനുള്ളില്‍ 314 മരണങ്ങളും 4688 പേര്‍ക്ക് രോഗബാധയും: എലിപ്പനി പിടിമുറുക്കുന്നു, പ്രതിരോധം ഫലപ്രദമല്ലേ?

പിഎം ശ്രീ മരവിപ്പിക്കല്‍ കത്തിന്റെ കരട് തയ്യാറായി; മുഖ്യമന്ത്രി കണ്ട ശേഷം കേന്ദ്രത്തിലേക്ക് പോകും

സ്വര്‍ണ കൊള്ളക്കേസില്‍ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍

അടുത്ത ലേഖനം
Show comments