Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെന്നിന്ത്യൻ നടി പ്ലാസ്റ്റിക് സർജറിക്കിടെ മരിച്ചു, ഡോക്‌ടറുടെ പിഴവെന്ന് മാതാപിതാക്കൾ

കന്നഡ
, ചൊവ്വ, 17 മെയ് 2022 (16:01 IST)
പ്രശസ്‌ത കന്നഡ ടിവി താരം ചേതന രാജ്(21) ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിക്കിടെ മരിച്ചു. ശരീരത്തിൽ നിന്നും കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്‌ത്രക്രിയയ്‌ക്കായാണ് നടി ആശുപത്രിയിലെത്തിയതെന്നാണ് വിവരം. എന്നാൽ ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവരുടെ ആരോഗ്യ നില വഷളാവുകയായിരുന്നു. 
 
മാതാപിതാക്കളെ അറിയിക്കാതെ രഹസ്യമായാണ് ചികിത്സയ്ക്കായി താരമെത്തിയത്. ഉറ്റസുഹൃത്തുക്കളോട് മാത്രമാണ് വിവരം അറിയിച്ചിരുന്നത്. അതേസമയം മരണത്തിന് കാരണം ഡോക്‌ടർക്ക് സംഭവിച്ച പിഴവാണെന്ന് ആരോപിച്ച് മാതാപിതാക്കൾ രംഗത്ത് വന്നു. ചേതനയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

50 ലക്ഷം വാങ്ങി 250 ചൈനീസ് പൗരന്മാർക്ക് വിസ നൽകി, കാർത്തി ചിദംബരത്തിനെതിരെ കേസ്, 9 വീടുകളിൽ സിബിഐ റെയ്‌ഡ്