Select Your Language

Notifications

webdunia
webdunia
webdunia
webdunia

24 മണിക്കൂറിനിടെ 64,531 പേർക്ക് കൊവിഡ്, 1,092 മരണം, രാജ്യത്ത് രോഗമുക്തരുടെ എണ്ണം 20 ലക്ഷം കടന്നു

24 മണിക്കൂറിനിടെ 64,531 പേർക്ക് കൊവിഡ്, 1,092 മരണം, രാജ്യത്ത് രോഗമുക്തരുടെ എണ്ണം 20 ലക്ഷം കടന്നു
, ബുധന്‍, 19 ഓഗസ്റ്റ് 2020 (09:54 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,531 പേർക്ക് കൊവിഡ് ബാധ. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27,67,274 ആയി. 1,092 പേരാണ് ഇന്നലെ മാത്രം രാജ്യത്ത് മരണപെട്ടത്. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 52,889 ആയി ഉയർന്നു. 6,76,514 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 20,37,871 പേർ രാജ്യത്ത് കൊവിഡിൽന്നും രോഗമുക്തി നേടി. 
 
മഹാരാഷ്ട്രയിൽ മാത്രം 6,15,477 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,49,654 പേർക്ക് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിൽ കൊവിഡ് ബാധിതരുടെ എണ്ണം 3,06,261 ആയി. കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,40,948 ആയി ഉയർന്നു. ഉത്തർപ്രദേശിൽ 1,62,434 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊഴിലാളി വെട്ടേറ്റു മരിച്ചു : തൊട്ടുപിറകെ മുഖ്യപ്രതിയുടെ രണ്ട് സുഹൃത്തുക്കള്‍ തൂങ്ങിമരിച്ചു