സ്ത്രീകൾ കയറുന്നതല്ല, കമ്മ്യൂണിസമാണ് പ്രശ്നം: ബിജെപി

വീടുകളിൽ കയറി ആളുകളുടെ ഒപ്പ് വാങ്ങിക്കുന്നത് കമ്മ്യൂണിസ്റ്റുകാർക്കെതിരെയാണ്, സ്ത്രീകൾ കയറുന്നത് നോക്കാനല്ല: ബിജെപി

തിങ്കള്‍, 19 നവം‌ബര്‍ 2018 (12:44 IST)
ശബരിമലയിൽ സ്ത്രീകൾ വരുന്നതിനെ സംബന്ധിച്ചല്ല സമരമെന്ന് ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള. രണ്ട് ദിവസമായി സന്നിധാനത്ത് നടക്കുന്ന പ്രതിഷേധത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള. 
 
‘സ്ത്രീകൾ വരുന്നത് സംബന്ധിച്ചല്ല ആ ഈ സമരം. കമ്മ്യൂണിസ്റ്റുകാർ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നു. ആ കമ്മ്യൂണിസ്റ്റുകാർക്കെതിരായിട്ടാണ് ഞങ്ങളുടെ സമരം. കോടിക്കണക്കിന് ആളുകളുടെ ഒപ്പുകൾ ശേഖരിക്കാൻ ഞങ്ങൾ വീടുകളിൽ പോകുന്നത് അതിനു വേണ്ടിയിട്ടാണ്. അല്ലാതെ അവിടെ സ്ത്രീകൾ വരുന്നോ പോകുന്നോ എന്ന് നോക്കാനല്ല. സ്ത്രീകൾ വരുന്നതിൽ പ്രതിഷേധമുള്ള വിശ്വാസികൾ ഉണ്ടെങ്കില വർ അവരുടെ നടപടികൾ സ്വീകരിക്കട്ടെ. ഞങ്ങൾ അവർക്ക് പിന്തുണ പ്രഖ്യാപിക്കും.’- ശ്രീധരൻ പിള്ള വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അക്ഷര ഹാസന്റെ നഗ്ന ചിത്രങ്ങൾ പുറത്തുവിട്ടത് മുൻ‌കാമുകൻ- പ്രണയ നൈരാശ്യത്തിന്റെ പ്രതികാര കഥ!