FARC - കൊളംബിയന്‍ സര്‍ക്കാര്‍ സമാധാന സമ്മേളനത്തില്‍ ശ്രീ ശ്രീ രവിശങ്കറും!
ചരിത്രപരമായ FARC - കൊളംബിയന്‍ സര്‍ക്കാര്‍ സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശ്രീ ശ്രീ രവിശങ്കറിന് ക്ഷണം
കൊളംബിയന്‍ പ്രസിഡന്റിന്റെയും FARC നേതൃത്വത്തിന്റെയും ക്ഷണം പരിഗണിച്ച് ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ കൊളംബിയയില്‍ നടക്കുന്ന സമാധാന ഉടമ്പടി ചടങ്ങില്‍ പങ്കെടുക്കും. FARC യും കൊളംബിയന്‍ സര്‍ക്കാരും സമാധാന ഉടമ്പടിയില്‍ ഒപ്പു വെക്കുന്ന ചടങ്ങ് കൊളംബിയയിലെ കാര്‍ട്ടാജെന ഡി ഇന്ത്യാസിലാണ് നടക്കുന്നത്.
സെപ്തംബര്‍ 26നു നടക്കുന്ന ഈ ചടങ്ങില്‍ 15 രാജ്യങ്ങളുടെ രാഷ്‌ട്രത്തലവന്മാര്‍ പങ്കെടുക്കും. കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസിന്റെ ക്ഷണപ്രകാരമാണ് ശ്രീ ശ്രീ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നത്. സമാധാനത്തിനു വേണ്ടി ശ്രീ ശ്രീ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച കൊളംബിയന്‍ പ്രസിഡന്റ് ശ്രീ ശ്രീ രവിശങ്കറും ആര്‍ട് ഓഫ് ലിവിങും സമാധാനത്തിന്റെ ഹീറോകള്‍ ആണെന്നും പറഞ്ഞു.
സംഘര്‍ഷഭരിതമായ ജീവിതത്തില്‍ നിന്നുള്ള മോചനം ലക്‍ഷ്യമാക്കി ആര്‍ട്ട് ഓഫ് ലിവിങ് ലാറ്റിനമേരിക്കയിലെമ്പാടും പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. സമാധാനം കൊണ്ടുവരാന്‍ തന്‍റ കഴിവിന്‍റെ പരമാവധിക്ക് അനുസരിച്ചുള്ളതെല്ലാം താന്‍ ചെയ്യുമെന്ന് ബൊഗോട്ടയില്‍ വച്ച് 2015ല്‍ ശ്രീ ശ്രീ രവിശങ്കര്‍ പ്രസിഡന്‍റ് ജുവാന് വാക്കുനല്‍കിയിരുന്നു.
അന്ന് ബൊഗോട്ടയ്ക്ക് ശേഷം ഹവാനയിലേക്കാണ് ശ്രീ ശ്രീ പറന്നത്. അവിടെ FARC അംഗങ്ങളുമായി മൂന്നുദിവസത്തെ മീറ്റിംഗ് ഉണ്ടായിരുന്നു. അവര്‍ അഹിംസയുടെ ഗാന്ധിയന്‍ തത്വങ്ങളാണ് പിന്തുടരേണ്ടതെന്ന് അവിടെവച്ച് ശ്രീ ശ്രീ രവിശങ്കര്‍ ഉപദേശിച്ചു. FARC അംഗങ്ങള്‍ ആരംഭത്തില്‍ വിമുഖത കാണിച്ചു. മീറ്റിംഗിന്‍റെ മൂന്നാം ദിനത്തില്‍ FARC തലവനായ ഇവാന്‍ മാര്‍ക്വിസ് പറഞ്ഞത് കൊളംബിയ ഗാന്ധിയുടെ ആശയങ്ങള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ്.
ഇന്ത്യന്‍ എംബസിയില്‍ ശ്രീ ശ്രീയുടെ ഒരു വിസ്ഡം ആന്‍റ് മെഡിറ്റേഷന്‍ സെഷനില്‍ ഗറില്ല തലവന്‍മാര്‍ വരെ പങ്കെടുത്തിരുന്നു എന്നതാണ് സത്യം. ഒരാഴ്ചയ്ക്ക് ശേഷം ശ്രീ ശ്രീയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവാന്‍ മാര്‍ക്വിസും FARC ഡയറക്ടറേറ്റും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്. അത് ഒരുവര്‍ഷത്തോളം നീണ്ടുനിന്നു. സമാധാനത്തിന്‍റെ തുടര്‍നീക്കങ്ങള്‍ അതില്‍ നിന്നാണ് ഉണ്ടായത്.
സമാധാന ദൌത്യവുമായി ലാറ്റിനമേരിക്കയിലെ ആര്‍ട്ട് ഓഫ് ലിവിങ് ഡയറക്‍ടര്‍മാരില്‍ ഒരാളായ ഫ്രാന്‍സിസ്കോ മൊറീനോ ഒകാമ്പോ ഹവാന സന്ദര്‍ശനം തുടര്‍ന്നുകൊണ്ടിരുന്നു. FARC തലവന്‍മാര്‍ക്ക് സുദര്‍ശനക്രിയ പഠിപ്പിച്ചുകൊടുത്തത് അദ്ദേഹമാണ്.
സമാധാന ദൌത്യത്തില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് വഹിച്ച പങ്കിനെക്കുറിച്ച് ഒട്ടേറെ ഉദാഹരണങ്ങള്‍ പറയാന്‍ കഴിയും. സംഘര്‍ഷത്തില്‍ നിന്ന് സമാധാനത്തിലേക്ക് കൊളംബിയയെ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് ജീവനകലയുടെ ആഭിമുഖ്യത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.