Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍
ശ്രീനഗര്‍ , ചൊവ്വ, 24 മെയ് 2016 (08:45 IST)
ശ്രീനഗറില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകര സംഘടനയുടെ മുതിര്‍ന്ന കാമന്‍ഡര്‍ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
 
ജെയ്ഷെ ഭീകരരെക്കുറിച്ചുള്ള രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
 
ശ്രീനഗറിലെ സരൈബാല്‍ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. കശ്‌മീരിലെ ജെയ്‌ഷെ കമാന്‍ഡര്‍ സൈഫുള്ള അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. അതേസമയം, കഴിഞ്ഞദിവസം മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവവുമായി ഇവര്‍ക്ക് ബന്ധുമുണ്ടോയെന്ന് വ്യക്തമല്ല.
 
തിങ്കളാഴ്ച രാവിലെ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്ത്രിസ്ഥാനം സംബന്ധിച്ച് ചെറുകക്ഷികളില്‍ തര്‍ക്കം: എന്‍ സി പിയില്‍ ധാരണയായി; ജനതാദള്‍ - എസില്‍ തര്‍ക്കം തുടരുന്നു