ന്യൂഡല്‍ഹി: ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എഐ സ്റ്റാര്‍ട്ടപ്പ് നേതാക്കളോട് ആവശ്യപ്പെട്ടു. എഐയിലും ഡീപ് ടെക്‌നോളജിയിലും പ്രവര്‍ത്തിക്കുന്ന 16 സ്റ്റാര്‍ട്ടപ്പുകളുടെ സിഇഒമാരുമായും സ്ഥാപകരുമായും തന്റെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.കൃഷി, പരിസ്ഥിതി സംരക്ഷണം, മാതൃഭാഷകളില്‍ ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച.
അബ്രിഡ്ജ്, അദാലത്ത് എഐ, ബ്രെയിന്‍സൈറ്റ് എഐ, ക്രെഡോ എഐ, ഏക കെയര്‍, ഗ്ലീന്‍, ഇന്നോഗല്‍, ഇന്‍വീഡിയോ, മിക്കോ, ഒറിജിന്‍, പ്രോഫെസീ, റാസെന്‍, റൂബ്രിക്, സാറ്റ്ഷുര്‍, സൂപ്പര്‍നോവ, സിഫ് എഐ എന്നിവയുള്‍പ്പെടെയുള്ള സ്റ്റാര്‍ട്ടപ്പുകളുടെ സിഇഒമാരും സ്ഥാപകരും യോഗത്തില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനെയും കണ്ടു. സിഇഒമാര്‍ പിന്നീട് വൈസ് പ്രസിഡന്റ് സി.പി. രാധാകൃഷ്ണനെയും സന്ദര്‍ശിച്ചു. സന്ദര്‍ശകര്‍ക്ക് ഇന്ന് എക്സ്പോയില്‍ പങ്കെടുക്കാം.