Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിഎഎ ദേശസുരക്ഷയെ ബാധിക്കുന്ന വിഷയം, സംസ്ഥാനങ്ങൾക്ക് മാറിനിൽക്കാനാവില്ലെന്ന് അമിത് ഷാ

സിഎഎ ദേശസുരക്ഷയെ ബാധിക്കുന്ന വിഷയം, സംസ്ഥാനങ്ങൾക്ക് മാറിനിൽക്കാനാവില്ലെന്ന് അമിത് ഷാ

അഭിറാം മനോഹർ

, വ്യാഴം, 14 മാര്‍ച്ച് 2024 (16:31 IST)
പൗരത്വ നിയമഭേദഗതി ഒരിക്കലും പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിഎഎ ഒരിക്കലും പിന്‍വലിക്കില്ല, നമ്മുടെ രാജ്യത്ത് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുന്നത് സര്‍ക്കാരിന്റെ പരമാധികാരമായ തീരുമാനമാണ്. അതില്‍ വിട്ടുവീഴ്ച ചെയ്യില്ല. സിഎഎ നടപ്പിലാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും ഷാ പറഞ്ഞു.
 
പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതില്‍ ന്യൂനപക്ഷങ്ങളോ മറ്റ് ഏതെങ്കിലും വിഭാഗമോ ഭയപ്പെടേണ്ടതില്ല. ആരുടെയും പൗരത്വം എടുത്തുകളയാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. അഫ്ഗാന്‍,പാകിസ്ഥാന്‍,ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന ന്യൂനപക്ഷ അഭയാര്‍ഥികള്‍ക്ക് അവകാശങ്ങളും പൗരത്വവും നല്‍കാന്‍ മാത്രമുള്ളതാണ് സിഎഎ. വോട്ട് ബാങ്ക് കണക്കാക്കിയാണ് പ്രതിപക്ഷം പലതും പറയുന്നത്.
 
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോഴും അവര്‍ അതുതന്നെയാണ് പറഞ്ഞത്. രാഹുല്‍ ഗാന്ധി,കെജ്രിവാള്‍,മമത ബാനര്‍ജി,ഒവൈസി എന്നിവരുള്‍പ്പടെ പ്രതിപക്ഷം പറയുന്നത് നുണകളുടെ രാഷ്ട്രീയമാണെന്നും സിഎഎ കേന്ദ്രസര്‍ക്കാരിന്റെ വിഷയമായതിനാല്‍ തന്നെ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാനാകില്ലെന്നും അമിത് ഷാ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചയുവാവ് പിടിയിൽ