Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് മാനദണ്ഡം ലംഘിച്ച് ബാനി ആഘോഷം, 50 പേർക്ക് പരിക്ക്: വീഡിയോ

കൊവിഡ് മാനദണ്ഡം ലംഘിച്ച് ബാനി ആഘോഷം, 50 പേർക്ക് പരിക്ക്: വീഡിയോ
, ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (19:09 IST)
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആന്ധ്രാപ്രദേശിൽ ബാനി ഉത്സവത്തിൽ പങ്കെടുത്ത 50 പേർക്ക് പരിക്ക്.ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന പരസ്‌പരം വടി കൊണ്ട് തല്ലുന്ന ആഘോഷത്തിനിടെയാണ് 50 പേർക്ക് പരിക്കേറ്റത്. പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുമ്പോളാണ് ആളുകൾ തടിച്ച് കൂടി ആഘോഷത്തിൽ പങ്കെടുത്തത്.
 
കുർണൂൽ ജില്ലയിലെ ദേവരഗട്ട് ഗ്രാമത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമാണ് ബാനി ഇത്സവം സംഘടിപ്പിച്ചത്. ദേവീ‌ദേവന്മാരുടെ വിഗ്രഹങ്ങൾ സംരംക്ഷിക്കുന്നതായി സങ്കൽപ്പിച്ചാണ് വടി കൊണ്ട് പരസ്‌പരം അടിച്ച് പോരാടുന്നത്. വിജയദശമി ദിവസത്തിന് തൊട്ടടുത്താ ദിവസമാണ് ബാനി ഉത്സവം ആഘോഷിക്കാറുള്ളത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷം സംഘടിപ്പിക്കുന്നതിൽ ഇത്തവണ വിലക്കുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് ആളുകൾ ആഘോഷത്തിനായി തടിച്ചുകൂടിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ ഭൂനിയമം: കാശ്മീരില്‍ ഏതൊരു ഇന്ത്യക്കാരനും ഭൂമി വാങ്ങാം