Select Your Language

Notifications

webdunia
webdunia
webdunia
webdunia

2021ലേക്ക് കലണ്ടറുകളും ഡയറികളും അച്ചടിക്കേണ്ട: എല്ലാം ഡിജിറ്റൽ മതിയെന്ന് കേന്ദ്രം

2021ലേക്ക് കലണ്ടറുകളും ഡയറികളും അച്ചടിക്കേണ്ട: എല്ലാം ഡിജിറ്റൽ മതിയെന്ന് കേന്ദ്രം
, ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (19:38 IST)
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സമ്പദ്‌ഘടന നേരിടുന്ന വെല്ലുവിളി കണക്കിലെടുത്ത് മന്ത്രാലയങ്ങളൊടും വകുപ്പുകളോടും കലണ്ടറുകളും ഡയറികളും ഉള്‍പ്പടെയുളളവയുടെ അച്ചടി നിര്‍ത്തിവെക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം. ഇവയുടെ അച്ചടി നിർത്തി ഡിജിറ്റൽ ഫോർമാറ്റിൽ ഓൺലൈനായി പ്രസിദ്ധീകരിച്ചാൽ മതിയെന്നാണ് സർക്കാർ നിർദേശം. അനാവശ്യചിലവുകൾ ചുരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
 
അടുത്തവർഷത്തെ ഉപയോഗത്തിനായി മന്ത്രാലയങ്ങള്‍, ഡിപ്പാര്‍ട്ട്‌മെന്റുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവ അച്ചടിക്കുന്ന ചുമര്‍ കലണ്ടറുകള്‍, ഡെസ്‌ക്ടോപ്പ് കലണ്ടറുകള്‍, ഡയറികള്‍ തുടങ്ങിയവ ഈ വർഷം വേണ്ടെന്നാണ് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നത്.
 
കൊവിഡ് പശ്ചാത്തലത്തിൽ സമ്പർക്ക സാധ്യതകൾ ഒഴിവാക്കുന്നതിനായി ലോകമ്പ്മ്പാടും ഔദ്യോഗിക രേഖകളുൾപ്പടെ എല്ലാം ഡിജിറ്റലിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ചൈനയ്ക്കുള്ള മുന്നറിയിപ്പ്: നിരോധനത്തിലുള്ളത് 2020ല്‍ ഏറ്റവും കൂടുതല്‍ തുക ഗ്രോസ് ചെയ്ത ഗെയിമായ പബ്ജി