ചൊവ്വാഴ്ച ബാങ്ക് പണിമുടക്ക്
ചൊവ്വാഴ്ച പൊതുമേഖലാ ബാങ്ക് പണിമുടക്ക്
രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ ചെവ്വാഴ്ച പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകള്‍ ചൊവ്വാഴ്ച പണിമുടക്കുന്നത്.
നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ ജോലിഭാരത്തിന് നഷ്ടപരിഹാരം നല്‍കുക, വായ്പകള്‍ തിരിച്ചടക്കുന്നിലെങ്കില്‍ നടപടി സ്വീകരിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
പണിമുടക്ക് ബാങ്കിംഗ് മേഖലയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ബിഎംഎസിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് എന്നിവര്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല.
ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ സ്വകാര്യ മേഖലാ ബാങ്കുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചു.