അധ്യാപകന്റെ ശകാരത്തില്‍ മനം നൊന്ത് വിദ്യാര്‍ത്ഥി സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു. മുംബൈയിലെ ന്യൂ ഹൊറൈസണ്‍ പബ്ളിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്.
അധ്യാപകന്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്നു വിദ്യാര്‍ത്ഥി നാലാം നിലയിലുള്ള ക്ളാസ് മുറിയുടെ ജനാല വഴി പുറത്തേക്കു ചാടുകയായിരുന്നു.സംഭവത്തില്‍ അധ്യാപകന്‍ സോമയ മോഹനെ പോലീസ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി അറസ്റു ചെയ്തു.