Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇപിഎസ്–ഒപിഎസ് വിഭാഗങ്ങളുടെ ലയനത്തിന് ബിജെപി സമ്മർദ്ദം ചെലുത്തിയിരുന്നു; വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യൻ സ്വാമി

ബിജെപിക്കെതിരെ സുബ്രഹ്മണ്യൻ സ്വാമി

ഇപിഎസ്–ഒപിഎസ് വിഭാഗങ്ങളുടെ ലയനത്തിന് ബിജെപി സമ്മർദ്ദം ചെലുത്തിയിരുന്നു; വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യൻ സ്വാമി
, തിങ്കള്‍, 25 ഡിസം‌ബര്‍ 2017 (12:44 IST)
തമിഴ്നാട്ടിലെ ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് പോലും ലഭിച്ച വോട്ട് ബിജെപിക്ക് ലഭിക്കാതിരുന്നതിൽ ബിജെപിയെ വിമർശിച്ച് പാർട്ടി എം ‌പി സുബ്രഹ്മണ്യൻ സ്വാമി. ശശികലയെ ഒഴിവാക്കി ഇപിഎസ്–ഒപിഎസ് വിഭാഗങ്ങളുടെ ലയനത്തിന് ബിജെപി സമ്മര്‍ദ്ദം ചെലുത്തിയതായി സുബ്രഹ്മണ്യൻ സ്വാമി വെളിപ്പെടു‌ത്തി.
 
രണ്ടു കേന്ദ്രമന്ത്രിമാരുടെ തെറ്റായ ഉപദേശത്തിന്‍റെ പുറത്തായിരുന്നു ആ തീരുമാനമെന്നും അദ്ദേഹം പറയുന്നു. അഴിമതിക്കാരനായ പനീര്‍സെല്‍വം രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കണമെന്നതാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
 
ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി നോട്ടയ്ക്കും പിന്നിലായത് രാജ്യംഭരിക്കുന്ന പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി. ബിജെപി തമിഴ്നാട് സംസ്ഥാന ഘടകം ഉടന്‍ പിരിച്ചുവിടണം. ദ്രാവിഡ രാഷ്ട്രീയത്തിലെ അമിത്ഷായുടെ ഇടപെടലുകള്‍ ശരിയായ രീതിയിലല്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നല്ല സിനിമ ഗോവിന്ദചാമി ചെയ്താലും കാണും! - നല്ല ന്യായീകരണം