Webdunia - Bharat's app for daily news and videos

Install App

നേരിൽകണ്ട അപകടത്തിൽ മരിച്ച കുട്ടിയുടെ അത്മാവ് കൂടെവരാൻ നിരന്തരം കൈകാണിക്കുന്നു; 19 കാരൻ ജീവനൊടുക്കി

Webdunia
ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (14:55 IST)
നേരിൽകണ്ട അപകടത്തിൽ മരിച്ച കുട്ടി കൂടെവരാൻ നിരന്തരം കൈകാണിക്കുന്നു എന്നെഴുതിവച്ച് 19കാരൻ ആത്മഹത്യ ചെയ്തു. നാഗ്പൂരിൽ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. സൌരഭ് നാഗ്പൂർകർ എന്ന വിദ്യാർത്ഥിണ് വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ചത്. 
 
അപകടങ്ങൾ നേരിൽ കണ്ടതിൽ പിന്നെ അവരുടെ ആത്മാക്കൾ തന്നെ വേട്ടയാടുന്നതായും കൂടെ ചെല്ലാൻ നിർബന്ധിക്കുന്നതാ‍ായും രണ്ട് പേജുള്ള ആത്മഹത്യ കുറിപ്പിൽ സൌരഭ് എഴുതിയിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നതിൽ മാതാപിതാക്കളോട് മാപ്പാപേക്ഷിക്കുയും മാതാപിതാക്കളെ നോക്കാൻ സഹോദരിയോട് നിർദേശിക്കുകയും ചെയ്യുന്ന വിശദമായ ആത്മഹത്യക്കുറിപ്പ് സൌരഭിന്റെ പോക്കറ്റിൽ നിന്നും പൊലീസ് കണ്ടടുത്തു. 
 
ഒരുമാസം മുൻപ് വാഹനാപകടത്തിൽ ഒരു കുട്ടി മരിക്കുന്നത് സൌരഭ് നേരിൽ കണ്ടിരുന്നു. പിന്നാലെ തന്നെ അപകടത്തിൽ ഒരു യുവതി മരണപ്പെടുന്നതും നേരിട്ടുകണ്ടതോടെ മരണപ്പെട്ടവരുടെ ആ‍ത്മാക്കൾ പിന്തുടരുന്നതായും അപകടത്തിന്റെ ദൃശ്യങ്ങളും ശബ്ദങ്ങളും നിരന്തരം തെളിയുന്നതായും സൌരഭ് ബന്ധുക്കളോട് പറഞ്ഞിരുന്നു. പ്രിയദർശിനി ഭഗവതി എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ് മരണപ്പെട്ട സൌരഭ് നാഗ്പൂർക്കർ  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Sindoor: എല്ലാവരുടെയും ശ്രദ്ധ മോക് ഡ്രില്ലിലേക്കു തിരിച്ചുവിട്ട് ഇന്ത്യയുടെ 'കൗണ്ടര്‍ അറ്റാക്ക്'; പേരിട്ടത് മോദി

പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു 34 പേര്‍ക്ക് പരിക്ക്

Operation Sindoor: പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടി; പ്രത്യാക്രമണത്തിനു 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നു പേര് നല്‍കാന്‍ കാരണം?

രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്, ദൗത്യം പൂര്‍ത്തിയാകുന്നത് വരെ പോരാട്ടം തുടരണം: രജനീകാന്ത്

'രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകും, സല്യൂട്ട്': ഓപ്പറേഷൻ സിന്ദൂരിൽ മമ്മൂട്ടി

അടുത്ത ലേഖനം
Show comments