Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിസർവേഷൻ കൌണ്ടർ കുടുംബശ്രീക്ക് നൽകില്ല; കെ എസ് ആർ ടി സി ജീവനക്കാരുടെ മിന്നൽ പണിമുടക്ക് അവസാനിപ്പിച്ചു

റിസർവേഷൻ കൌണ്ടർ കുടുംബശ്രീക്ക് നൽകില്ല; കെ എസ് ആർ ടി സി ജീവനക്കാരുടെ മിന്നൽ പണിമുടക്ക് അവസാനിപ്പിച്ചു
, ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (12:49 IST)
തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാർ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടത്തിവന്ന മിന്നൽ പണിമുടക്ക് അവസാനിപ്പിച്ചു, കെ എസ് ആർ ടി സി റിസർവേഷൻ കൌണ്ടറുകൾ കുടുംബശ്രീക്ക് നൽകാനുള്ള ഉത്തരവ് മരവിപ്പിച്ചതോടെയാണ് തൊഴിലാളികൾ സമരം അവസാനിപ്പിക്കാൻ തയ്യാറായത്.
 
മന്ത്രിമരായ എ കെ ശശീന്ദ്രൻ, ടി പി രാമകൃഷ്ണൻ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. തിരുവനന്തപുരത്ത് കുടുംബശ്രീ അംഗങ്ങൾ റിസർവേഷൻ കൌണ്ടറിൽ പരിശീലനത്തിനെത്തിയതോടെയാണ് പ്രതിഷേധം ഉണ്ടായത്. 
 
കുടുംബശ്രീ അംഗങ്ങളെ കൌണ്ടറിനുള്ളിൽ പ്രവേശിപിക്കാതെ വന്നതോടെ സമരം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. തൊഴിലാളീകളെ പൊലീസ് അറസ്റ്റ് ചെയ്ത് നീ‍ക്കാൻ ശ്രമിച്ചതോടെ  കോഴിക്കോട് കാസർകോട്, കോട്ടയം ജില്ലകളിൽ കൂടി തോഴിലാളികൾ മിന്നൽ സമരം ആരംഭിക്കുകയായിരുന്നു.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അമ്മ'യും 'ഡബ്ല്യൂസിസി'യും നേർക്കുനേർ യുദ്ധത്തിൽ; എല്ലാത്തിനും മുന്നിലുണ്ടായിരുന്ന മഞ്ജു ഇപ്പോൾ എവിടെ?