Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sukanya Samriddhi Yojana: പ്രതിമാസം ഒരു തുക നിക്ഷേപിച്ചാല്‍ പെണ്‍കുട്ടിയുടെ ജീവിതം സുരക്ഷിതമാക്കാം, സര്‍ക്കാരിന്റെ സുകന്യ സമൃദ്ധി യോജനയെ പറ്റി അറിയാം

Sukanya Samriddhi Yojana: പ്രതിമാസം ഒരു തുക നിക്ഷേപിച്ചാല്‍ പെണ്‍കുട്ടിയുടെ ജീവിതം സുരക്ഷിതമാക്കാം, സര്‍ക്കാരിന്റെ സുകന്യ സമൃദ്ധി യോജനയെ പറ്റി അറിയാം

അഭിറാം മനോഹർ

, ചൊവ്വ, 7 ജനുവരി 2025 (18:01 IST)
ഉപരിപഠനം, വിവാഹം തുടങ്ങി പെണ്‍കുട്ടികളുടെ ഭാവിയില്‍ നിരവധി ആവശ്യങ്ങളെ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യപദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015ല്‍ പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് പദ്ധതി ആരംഭിച്ചത്. 10 വയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റോഫീസ് മുഖേനയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. ഇത്തരത്തില്‍ പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ അക്കൗണ്ടില്‍ നിഷേപിക്കാം. 8.2 ശതമാനം പലിശയില്‍ 15 വര്‍ഷമാണ് നിക്ഷേപ കാലാവധി.
 
നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും തന്നെ ആദായനികുതിയുടെ ഇളവില്‍ പ്രയോജനപ്പെടുത്തുകയും ചെയ്യാം. പണപ്പെരുപ്പവുമായി നോക്കുമ്പോള്‍ മെച്ചപ്പെട്ട റിട്ടേണും പദ്ധതി തരുന്നു. ആദ്യത്തെ 15 വര്‍ഷത്തേക്ക് മാത്രമെ നിക്ഷേപം നടത്തേണ്ടതായുള്ളു. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശയെത്തും. കുട്ടിക്ക് 18 വയസ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 18 വയസ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍ അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കുകയും ചെയ്യാം.
 
 പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുന്ന ഒരാളാണെങ്കില്‍ 15 വര്‍ഷം കൊണ്ട് 18 ലക്ഷം രൂപയാകും നിക്ഷേപം.8.20 ശതമാനം പലിശ കൂടി ചേര്‍ക്കുമ്പോള്‍ അക്കൗണ്ടില്‍ 37.42 ലക്ഷം രൂപയാകും ഉണ്ടാവുക. നിക്ഷേപ കാലാവധിയായ 21 വര്‍ഷം അവസാനിക്കുമ്പോള്‍ പലിശസഹിതം 55.42  ലക്ഷം രൂപ സമ്പാദിക്കാനാവും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താങ്കള്‍ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കു, ഞാന്‍ നിയമ വ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു: ബോബി ചെമ്മണ്ണൂരിനെതിരെ പോലീസില്‍ പരാതി നല്‍കി ഹണി റോസ്