Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബീഹാറില്‍ 18 പേര്‍ സൂര്യാഘാതമേറ്റ് മരിച്ച സംഭവം; 10പേരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍

Sun Stroke

സിആര്‍ രവിചന്ദ്രന്‍

, ശനി, 1 ജൂണ്‍ 2024 (09:19 IST)
ബീഹാറില്‍ 18 പേര്‍ സൂര്യാഘാതമേറ്റ് മരിച്ച സംഭവത്തില്‍ 10പേരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. ശനിയാഴ്ച അവസാനഘട്ട വോട്ടെടുപ്പു നടക്കുന്ന സസാറാം, ആറ, കാരാക്കട്ട് മണ്ഡലങ്ങളില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് ഇവര്‍. കഴിഞ്ഞ ദിവസം ബക്സറില്‍ 47.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. റോഹ്താസില്‍ 11, ഭോജ്പുരില്‍ 6, ബക്സറില്‍ 1 എന്നിങ്ങനെയാണ് സൂര്യാഘാതത്തില്‍ മരിച്ചവരുടെ എണ്ണം. 
 
ഷേക്സരായി, ബെഗുസരായി, മുസഫര്‍പുര്‍, ഈസ്റ്റ് ചമ്ബാരന്‍ എന്നിവിടങ്ങളില്‍ കൊടും ചൂടേറ്റ് നിരവധി അധ്യാപകര്‍ കുഴഞ്ഞു വീണു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേനലവധിയാണ് . എന്നാല്‍ അധ്യാപകര്‍ക്ക് അവധി നല്‍കിയിരുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓട്ടോ കെട്ടിവലിച്ച കയറിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം